ശിവഗിരി തീർത്ഥാടനം: ഡോ. ശശി തരൂരിന്റെ ‘ശ്രീനാരായണ ഗുരു’ പുസ്തകം ഉപരാഷ്ട്രപതി പ്രകാശനം ചെയ്തു

വർക്കല: 93-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഉദ്ഘാടന വേദിയിൽ വെച്ച്, ഡോ. ശശി തരൂർ രചിച്ച ‘ദി സേജ് ഹു റീഇമാജിൻഡ് ഹിന്ദൂയിസം: ദി ലൈഫ്, ലെസൺസ്, ആൻഡ് ലെഗസി ഓഫ് ശ്രീനാരായണ ഗുരു’ (The Sage Who Reimagined Hinduism: The Life, Lessons, & Legacy of Sree Narayana Guru) എന്ന പുസ്തകം പ്രകാശനം ചെയ്തു. വർക്കല ശിവഗിരി മഠത്തിൽ നടന്ന ചടങ്ങിൽ, ഇന്ത്യൻ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ, കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്ക് പുസ്തകത്തിന്റെ ആദ്യ പ്രതി നൽകിക്കൊണ്ടാണ് പ്രകാശനം നിർവ്വഹിച്ചത്.ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, കേന്ദ്രമന്ത്രി ശ്രീ സുരേഷ് ഗോപി, സംസ്ഥാന മന്ത്രി ശ്രീ എം.ബി. രാജേഷ് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്.ശ്രീനാരായണ ഗുരുവിന്റെ ജീവിതം, അദ്ദേഹത്തിന്റെ ദർശനങ്ങൾ, കേരളീയ നവോത്ഥാന ചരിത്രത്തിലും ഹിന്ദുമതത്തിലും അദ്ദേഹം വരുത്തിയ വിപ്ലവകരമായ മാറ്റങ്ങൾ എന്നിവയാണ് ശശി തരൂരിന്റെ ഈ പുതിയ പുസ്തകത്തിന്റെ ഇതിവൃത്തം.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...