മൊരി മാറ്റാന്‍ പൊടിക്കൈ

മീന്‍ചെതുമ്പല്‍പോലെ കാലുകളിലും കൈയിലും മൊരി വരാറുണ്ട് അല്ലേ ?

ചിലര്‍ക്ക് ജന്മനാതന്നെ മൊരി വരാം.

അങ്ങനെയുള്ളവര്‍ വിദഗ്ദ്ധരായ സ്കിന്‍ സ്പെഷലിസ്റ്റിന്‍റെ സഹായത്തോടെ ചികിത്സ നടത്തണം.

എന്നാല്‍ കാലാവസ്ഥ മാറുന്നതിനനുസരിച്ചു മൊരി വന്നാല്‍ സാരമില്ല.

അതു വീട്ടിലെ പൊടിക്കൈകള്‍ ഉപയോഗിച്ചു മാറ്റാവുന്നതാണ്.

എല്ലാ ദിവസവും ശരീരത്തില്‍ എണ്ണ തേക്കണം.

പ്രത്യേകിച്ചു മൊരിയുള്ള ഭാഗങ്ങളില്‍ ക്രീമുകളും പുരട്ടാം.

എണ്ണ തേച്ചുകുളിക്കുമ്പോള്‍ തിളക്കവും തൊലിക്കു മൃദുത്വവും കിട്ടും.

എണ്ണ ഉപയോഗിക്കാന്‍ പാടില്ലാത്തപക്ഷം കൃത്യമായി മോയിസ്ചുറൈസര്‍ പുരട്ടണം.

ശരീരത്തിന്‍റെ ആരോഗ്യത്തിന് പലവിധത്തിലുള്ള വിറ്റാമിനുകള്‍ ആവശ്യമാണ്.

ശരീരത്തിൻ്റെ പുഷ്ടിക്കുവേണ്ടിയുള്ള പഴങ്ങളും പച്ചക്കറികളുമൊക്കെ കഴിച്ചാല്‍ മാത്രം മതി ചര്‍മ്മത്തിനു വേണ്ട സൗന്ദര്യം കിട്ടിക്കൊള്ളും.

ചര്‍മ്മത്തിന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, ബീറ്റാകരോട്ടിന്‍ എന്നിവ കഴിക്കുന്നതും ചര്‍മ്മത്തിൻ്റെ ആരോഗ്യത്തെ വര്‍ദ്ധിപ്പിക്കും.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...