ഐഎസ്‌എല്‍; കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഹോം മത്സരങ്ങള്‍ കോഴിക്കോട് വച്ച്‌ നടത്തുമെന്ന് ക്ലബ് സിഇഒ

ഐഎസ്‌എല്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഹോം മത്സരങ്ങള്‍ കോഴിക്കോട് വച്ച്‌ നടത്തുമെന്ന് ക്ലബ് സിഇഒ അഭീക് ചാറ്റർജി. ചില ഹോം മത്സരങ്ങള്‍ കോഴിക്കോട് വച്ച്‌ നടത്താനുള്ള ആലോചനയുണ്ടെന്നാണ് അഭീക് ചാറ്റർജി അറിയിച്ചത്. ആരാധകരുടെ സൗകര്യം പരിഗണിച്ചാണ് ഈ തീരുമാനമെന്നും അദ്ദേഹം വാർത്താസമ്മേളനത്തില്‍ അറിയിച്ചു

ഹോം മത്സരങ്ങളില്‍ ചിലത് കോഴിക്കോടേക്ക് മാറ്റാനുള്ള ആലോചനയുണ്ടെങ്കിലും ഇതിന് പ്രായോഗിക തടസങ്ങള്‍ ഏറെയാണെന്ന് അഭീക് ചാറ്റർജി പറഞ്ഞു. ഐഎസ്‌എല്‍ അധികൃതരുടെ അനുമതിയുള്‍പ്പെടെ ആവശ്യമുണ്ട്. കേരളത്തിലെ തന്നെ മറ്റിടങ്ങളില്‍ മത്സരങ്ങള്‍ നടത്തുന്നതിനോട് ഐഎസ്‌എല്‍ അധികൃതർക്കും അനുകൂല നിലപാടാണ്. മുഴുവൻ ഹോം മത്സരങ്ങളും കൊച്ചിയില്‍ നിന്ന് മാറ്റുകയല്ല. ഈ സീസണില്‍ നോർത്ത് ഈസ്റ്റ് കളിച്ചത് പോലെ കുറച്ച്‌ മത്സരങ്ങള്‍ മറ്റ് വേദികളില്‍ കളിക്കുന്നു എന്ന് മാത്രം.

ബ്ലാസ്റ്റേഴ്സിൻ്റെ മത്സരങ്ങള്‍ മറ്റ് വേദികളില്‍ വച്ച്‌ നടത്തുന്ന കാര്യം തങ്ങള്‍ ആലോചിച്ചിരുന്നു. ബ്ലാസ്റ്റേഴ്സിൻ്റെ വലിയൊരു വിഭാഗം ആരാധകർ മറ്റിടങ്ങളിലുണ്ട്. കുറച്ച്‌ മത്സരങ്ങള്‍ ഇവിടേക്ക് മാറ്റുന്നത് ഈ ആരാധകർക്ക് സൗകര്യമാവും. ഈ ലക്ഷ്യം കൈവരിക്കണമെങ്കില്‍ വലിയ വെല്ലുവിളികളാണുള്ളത്. മത്സരം നടക്കുന്ന വേദികളില്‍ ഐഎസ്‌എല്‍ അധികൃതർ ആവശ്യപ്പെടുന്ന തരത്തിലുള്ള സൗകര്യങ്ങള്‍ ഉണ്ടാവേണ്ടതാണ്. ഇതൊക്കെ ഉണ്ടെങ്കിലേ മറ്റ് വേദികളില്‍ മത്സരങ്ങള്‍ നടത്താൻ കഴിയും. വരുന്ന സീസണില്‍ കോഴിക്കോട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കുറച്ച്‌ മത്സരങ്ങള്‍ നടത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നും അഭീക് ചാറ്റർജി വ്യക്തമാക്കി.

Leave a Reply

spot_img

Related articles

ലോകകപ്പിലേക്ക് യോഗ്യത സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന

2026-ൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പ് മത്സരത്തിലേക്ക് യോഗ്യത സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന. യുറുഗ്വായ്-ബൊളീവിയ മത്സരം സമനിലയിൽ കലാശിച്ചതോടെയാണ് അർജന്റീന യോഗ്യത നേടിയത്.13 കളികളിലൂടെ...

ഹൃദയാഘാതം; ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ധാക്ക പ്രീമിയർ ലീഗ് മത്സരത്തിനിടെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 35 കാരനായ ഓപ്പണർക്ക് മൈതാനത്ത്...

ഐപിഎൽ:ചെന്നൈ സൂപ്പര്‍ കിങ്സിന് മികച്ച തുടക്കം

ഐപിഎൽ: മുബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച്‌ ചെന്നൈ സൂപ്പര്‍ കിങ്സ് മികച്ച തുടക്കമിട്ടു. മുംബൈയുടെ 155 റണ്‍സ് ടോട്ടല്‍ 5 പന്ത് ബാക്കി നില്‍ക്കെ ചെന്നൈ...

നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ സെലക്ഷൻ നേടി ആദിത്യ ബൈജു

നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ സെലക്ഷൻ നേടി കുമരകം സ്വദേശിബി.സി.സി.ഐ യുടെ കീഴിൽ നടക്കുന്ന അണ്ടർ 19 പുരുഷ എലൈറ്റ് ക്രിക്കറ്റ് ക്യാമ്പിൽ ഇടം നേടി...