ബ്രാറ്റിസ്ലാവ: സ്ലോവാക്യയുടെ ജനകീയ പ്രധാനമന്ത്രി റോബർട്ട് ഫിക്കോക്ക് വെടിവെപ്പിൽ ഗുരുതര പരിക്ക്.
നിരവധി തവണ വെടിയേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തലസ്ഥാനത്ത് നിന്ന് 150 കിലോമീറ്റർ വടക്കുകിഴക്കായി ഹാൻഡ്‌ലോവ പട്ടണത്തിലാണ് സംഭവം.
വെടിവെച്ചെന്ന് സംശയിക്കപ്പെടുന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പാർലമെൻ്റ് സമ്മേളനത്തിനിടെ പാർലമെൻ്റ് ഡെപ്യൂട്ടി സ്പീക്കർ ലുബോസ് ബ്ലാഹ സംഭവം സ്ഥിരീകരിച്ചു,
കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നത് വരെ പാർലമെൻ്റ് നിർത്തിവച്ചതായി സ്ലോവാക് ടിഎഎസ്ആർ വാർത്താ ഏജൻസി അറിയിച്ചു.
ഫിക്കോ അനുഭാവികളുമായി കൂടിക്കാഴ്ച നടത്തിയ പ്രാദേശിക ഹൗസ് ഓഫ് കൾച്ചറിന് മുന്നിലാണ് സംഭവം നടന്നത്.
സംഭവസ്ഥലം പോലീസ് സീൽ ചെയ്തു.