അമേത്തിയില്‍ 1.67 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സ്മൃതിയെ ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തനായ കിഷോരി ലാല്‍ പരാജയപ്പെടുത്തിയത്. കിഷോരി ലാല്‍ 5,39,228 വോട്ടുകളാണ് നേടിയത്. രണ്ടാമതുള്ള സ്മൃതി 3,72,032 വോട്ടുകളും. ഭൂരിപക്ഷം 1,67,196 വോട്ടുകള്‍. റായ്ബറേലി, അമേഠി മണ്ഡലങ്ങളുടെ പ്രചാരണ ചുമതല രാഹുലിന്‍റെ സഹോദരിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിക്കായിരുന്നു. ‘തുടക്കത്തില്‍തന്നെ കിഷോരി ലാല്‍ ജയിക്കുമെന്നതില്‍ എനിക്ക് ഉറപ്പുണ്ടായിരുന്നു. അദ്ദേഹത്തിനും അമേഠിയിലെ സഹോദരങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി’ -പ്രിയങ്ക എക്സില്‍ കുറിച്ചു.