സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി എസ്‌എൻഡിപി യോഗം

ആചാരാനുഷ്ഠാനങ്ങളില്‍ പാർട്ടി കൈകടത്തുകയാണെന്ന് ആരോപിച്ച്‌ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി എസ്‌എൻഡിപി യോഗം.

കുണ്ടറ എസ്‌എൻഡിപി യൂണിയനും, മണ്‍റോ തുരുത്തിലെ എസ്‌എൻഡിപി ശാഖകളും പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന ‘അന്ത്യയാത്രയില്‍ അശാന്തി അരുത്’ എന്ന തലക്കെട്ടോടെയാണ് നോട്ടീസ് രൂപത്തിൽ പുറത്തിറക്കിയിരിക്കുന്നത്.

സാമുദായികാംഗങ്ങളുടെ വീടുകള്‍ കേന്ദ്രീകരിച്ചുള്‍പ്പെടെ സിപിഎം നടത്തുന്ന ആചാര ലംഘന നീക്കങ്ങള്‍ക്കെതിരെ വിമർശനം ശക്തമായ സാഹചര്യത്തിലാണ് എസ്‌എൻഡിപി യോഗം നിലപാട് വ്യക്തമാക്കിയത്.

മരണാനന്തര ചടങ്ങുകളില്‍ പാർട്ടി പതാക പുതയ്‌ക്കാൻ ശ്രമം നടന്നുവെന്നും, ഗുരുദേവ സ്‌തോത്രം ചൊല്ലുന്നത് വിലക്കിയതായും ഇവർ ആരോപിക്കുന്നു. ഇനിയും ഇത്തരത്തില്‍ പാർട്ടി കടന്നുകയറ്റം അനുവദിക്കാനാകില്ലെന്നാണ് നോട്ടീസില്‍ പറയുന്നത്.

ആചാരാനുഷ്ഠാനുങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ ബോധവത്കരണ പ്രചാരണ പരിപാടികള്‍ വരും ദിവസങ്ങളില്‍ സംഘടിപ്പിക്കുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെയാണ് എസ്‌എൻഡിപിക്കെതിരെ സിപിഎം നീക്കങ്ങള്‍ ശക്തമായതെന്ന ആരോപണവും ഉയരുന്നുണ്ട്.

Leave a Reply

spot_img

Related articles

കണ്ണൂർ കോർപറേഷനിലേക്ക് എൽഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ സംഘർഷം

കണ്ണൂർ കോർപറേഷനിലേക്ക് എൽഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ വൻ സംഘർഷം. കോർപറേഷൻ ഓഫീസിന് മുന്നിൽ കയ്യാങ്കളിയിലേക്കെത്തുന്ന സംഭവങ്ങൾ ആണ് ഉണ്ടായത്. മേയറെ ഉൾപ്പെടെ തള്ളിമാറ്റിയതോടെ...

‘രാജിവെച്ച്‌ പോകുമെന്ന് കരുതേണ്ട, ഇന്ന് ആരുടേയും ചോര കുടിക്കാന്‍ കിട്ടിയില്ലേ?’ : മന്ത്രി ഗണേഷ് കുമാർ

'രാജിവെച്ച്‌ പോകുമെന്ന് കരുതേണ്ട, ഇന്ന് ആരുടേയും ചോര കുടിക്കാന്‍ കിട്ടിയില്ലേ?' : മന്ത്രി ഗണേഷ് കുമാർ.രാജിയെക്കുറിച്ചുള്ള അഭ്യൂഹം മാധ്യമങ്ങള്‍ക്ക് മാത്രമാണെന്ന് മന്ത്രി കെ ബി...

യുഡിഎഫ് അധികാരത്തിൽ വന്നാൽ കോട്ടയത്തെ ആകാശപാത പദ്ധതി ആറു മാസത്തിനുള്ളിൽ നടപ്പിലാക്കും; തിരുവഞ്ചൂർ രാധാകൃഷ്ണൻ

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ കോട്ടയത്തെ ആകാശപാത പദ്ധതി ആറു മാസത്തിനുള്ളിൽ നടപ്പിലാക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.കോട്ടയം നഗരത്തിലെ ആകാശപ്പാത പദ്ധതിക്ക് ശാപമോക്ഷം നൽകാൻ...

ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു

ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു.മാനന്തവാടി കല്ലോടി പടക്കൂട്ടിൽ വിനീതിന്റെ ഭാര്യ സ്റ്റെഫി (33) ആണ് കോഴിക്കോട്ടെ സ്വകാര്യ...