ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വയനാട് ജില്ലാ ഭരണകൂടം, സ്വീപ്, സോഷ്യല്‍ മീഡിയ സെല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്റലക്ച്ച്യുവല്‍ മാരത്തോണ്‍ എന്ന പേരില്‍ ഓണ്‍ലൈന്‍ ക്വിസ് സംഘടിപ്പിക്കുന്നു.
വോട്ടവകാശമുള്ള മുഴുവന്‍ ആളുകളെയും തെരഞ്ഞെടുപ്പില്‍ പങ്കാളികളാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്വിസ് സംഘടിപ്പിക്കുന്നത്.
ജില്ലാ കളക്ടറുടെ ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് പേജുകളിലൂടെ ഇന്ന് (ഏപ്രില്‍ 9) മുതല്‍ 25 വരെ എല്ലാ ദിവസവും വൈകിട്ട് ഏഴിന് ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്യും.
ചോദ്യത്തോടൊപ്പം നല്‍കുന്ന ഓപ്ഷനില്‍ നിന്നും ശരിയുത്തരം രേഖപ്പെടുത്താം.
ഇന്ത്യന്‍ തെരഞ്ഞെടുപ്പിനെ അടുത്തറിയാന്‍ സഹായിക്കുന്ന ചോദ്യങ്ങളാണ് ക്വിസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പ്രായഭേദമന്യേ ആര്‍ക്കും ക്വിസില്‍ പങ്കെടുക്കാം.