ചില സ്വപ്ന ചിന്തകള്‍

ചിലരൊക്കെ പറയാറുണ്ട്, സ്വപ്നം കാണാറേയില്ലെന്ന്.

എന്നാല്‍ അത് സത്യമല്ല, എല്ലാവരും സ്വപ്നം കാണാറുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

പക്ഷെ ഇതില്‍ 60 ശതമാനം പേരും ഉണര്‍ന്നു കഴിഞ്ഞശേഷം തങ്ങളുടെ സ്വപ്നം ഓര്‍ക്കാറില്ലെന്നു മാത്രം.

സ്വപ്നം കാണുന്നതിന്‍റെ കാരണം എന്താണെന്ന് കൃത്യമായി കണ്ടുപിടിക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല.

ഉറങ്ങുമ്പോള്‍ തലച്ചോറില്‍ നാലു തരം തരംഗങ്ങളാണ് ഉണ്ടാകുന്നത്.

ഡെല്‍റ്റാ, തീറ്റാ, ആല്‍ഫാ, ബീറ്റാ എന്നിങ്ങനെയാണ് അവയ്ക്ക് പേരു നല്‍കിയിരിക്കുന്നത്.

ഇതില്‍ ആല്‍ഫാ തരംഗങ്ങളാണ് സ്വപ്നവുമായി ബന്ധപ്പെട്ടിരിക്കുന്നത്.

മിക്ക സ്വപ്നങ്ങളും 5 മുതല്‍ 20 മിനിറ്റു വരെ നീണ്ടുനില്‍ക്കും.

കൂര്‍ക്കം വലിക്കുന്ന സമയത്ത് സ്വപ്നം കാണാറില്ല.

ഒരാള്‍ ഒരു രാത്രിയില്‍ തന്നെ ഏഴു വ്യത്യസ്ത സ്വപ്നങ്ങള്‍ വരെ കാണാനുള്ള സാദ്ധ്യതയുമുണ്ട്.

സ്വപ്നം കണ്ടുതീര്‍ന്ന് 5 മിനിറ്റ് കഴിഞ്ഞാല്‍ സ്വപ്നത്തിന്‍റെ അമ്പതു ശതമാനം നമ്മള്‍ മറക്കും.

പത്തു മിനിറ്റു കഴിഞ്ഞാലോ?

സ്വപ്നത്തിന്‍റെ 90 ശതമാനവും മറക്കും.

ദൈനംദിനകാര്യങ്ങളില്‍ നമുക്കിത്ര മറവിയുണ്ടാകാറില്ലല്ലോ, അല്ലേ?

അതുകൊണ്ടുതന്നെ സ്വപ്നങ്ങള്‍ക്ക് അത്ര പ്രാധാന്യം കൊടുക്കേണ്ടതില്ലെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

Leave a Reply

spot_img

Related articles

ഈദുൽ അദ്ഹ ചരിത്രം

ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ. ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...

വലിയ പെരുന്നാളിന് എളുപ്പത്തിൽ തയ്യാറാക്കാം ചട്ടിപ്പത്തിരി

വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...

കൺമണിക്ക് എന്തു കൊടുക്കണം?

ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...

ക്ലിയോപാട്ര കുളിച്ചിരുന്നത് കഴുതപ്പാലിൽ!

ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്ര തൻ്റെ സൗന്ദര്യവും ചർമ്മത്തിൻ്റെ യൗവനവും കാത്തുസൂക്ഷിച്ചത് കഴുതപ്പാലിൽ കുളിച്ചിട്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ദിവസേനയുള്ള പരിചരണത്തിന് 700 കഴുതകളെ ആവശ്യമായിരുന്നു. സമീപകാല ശാസ്ത്രീയ പഠനങ്ങൾ അനുസരിച്ച്...