അച്ഛൻ അസുഖത്തെ തുടർന്ന് ആശുപത്രിയിലായ മനോവിഷമത്തിൽ മകൻ വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്തു.മകന്റെ മരണ വാർത്തയറിയാതെ മണിക്കൂറുകൾക്കുള്ളിൽ പിതാവും മരിച്ചു.കോഴിക്കോട് മൊടക്കല്ലൂർ എയുപി സ്കൂളിലെ റിട്ട. അധ്യാപകനും കലാസാംസ്കാരിക പ്രവർത്തകനുമായിരുന്ന നാലുപുരയ്ക്കൽ പി ബാലൻ, മകൻ ജിതേഷ്(42) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ജിതേഷിനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബാലൻ മൊടക്കല്ലൂരിലെ ആശുപത്രിയിൽ ചികിത്സയിലായതിന് പിന്നാലെ ജിതേഷ് കടുത്ത മാനസിക പ്രയാസം അനുഭവിച്ചിരുന്നതായാണ് സൂചന. പിന്നീട് രാത്രിയോടെ ബാലനും മരിക്കുകയായിരുന്നു. സത്യവതിയാണ് ബാലന്റെ ഭാര്യ. മറ്റുമക്കൾ: ബിജേഷ്(അസി. പ്രൊഫസർ, മുചുകുന്ന് ഗവ. കോളേജ്), സബിത(അധ്യാപിക, വയനാട് വാരമ്പറ്റ ജിവിഎച്ച്എസ്എസ്). മരുമക്കൾ: ലസിത, അഡ്വ. രഞ്ജിത്ത് കുമാർ.

