മലപ്പുറത്ത് മകന്‍ അമ്മയെ വെട്ടികൊന്നു; പ്രതി കസ്റ്റഡിയില്‍

മലപ്പുറം വൈലത്തൂരില്‍ മകന്‍ അമ്മയെ വെട്ടികൊന്നു. ആമിന (62) ആണ് കൊല്ലപ്പെട്ടത്. മരിച്ച ആമിനയുടെ മകന്‍ മുസമ്മിലിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് മുസമ്മില്‍. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ആമിനയുടെ ഭര്‍ത്താവ് രാവിലെ ജോലിക്ക് പോയതിന് പിന്നാലെയാണ് സംഭവം. ആദ്യം കൊടുവാള്‍ ഉപയോഗിച്ച് മകന്‍ അമ്മയെ വെട്ടുകയായിരുന്നു. തുടര്‍ന്ന് നിലത്തു വീണ ആമിനയുടെ തലയില്‍ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് മുസമ്മില്‍ അടിച്ചു. സംഭവ സ്ഥലത്തു വെച്ച് തന്നെ ആമിന മരിച്ചു. മുസമ്മലിന് മാനസിക പ്രശ്‌നങ്ങള്‍ ഉളളതിനാല്‍ സമാന സംഭവങ്ങള്‍ ഇതിന് മുന്‍പും നടന്നതായാണ് വിവരം. പ്രകോപനങ്ങളൊന്നും ഉണ്ടായിരുന്നില്ല. അടുക്കളയില്‍ നിന്ന ആമിനയെ പ്രതി പിന്നില്‍ വെട്ടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പൊലീസ് തുടര്‍ നടപടികള്‍ തുടരുകയാണ്.

Leave a Reply

spot_img

Related articles

കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ്; അട്ടിമറിയെന്ന് സംശയം

കൊല്ലം - പുനലൂർ റെയിൽ പാതയിൽ ട്രാക്കിന് കുറുകെയിട്ട നിലയിൽ ടെലിഫോൺ പോസ്റ്റ് കണ്ടെത്തി. കുണ്ടറ ആറുമുറിക്കട പഴയ ഫയർ സ്റ്റേഷന് സമീപത്തായുള്ള റെയിൽവേ...

കൊച്ചിയില്‍ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ്

കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആതിര ഗ്രൂപ്പ് എന്ന സ്ഥാപനം തങ്ങളുടെ കൈയില്‍ നിന്ന് പണം ശേഖരിച്ചിട്ട് ഇപ്പോള്‍ തിരികെ തരുന്നില്ലെന്നാണ് നിക്ഷേപകരുടെ പരാതി. വീട്ടമ്മമാരും...

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; യുവതിയടക്കം നാലുപേർ അറസ്റ്റിൽ

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട. 48 കിലോ കഞ്ചാവുമായി യുവതിയടക്കം നാലുപേർ അറസ്റ്റ്.പ്രാവച്ചമ്പലം ചാനൽക്കര വീട്ടിൽ റഫീക്ക് (31) , ഇടയ്ക്കോട് മാങ്കൂട്ടത്തിൽ...

കൈക്കൂലിക്കേസിൽ എറണാകുളം ആർ ടി ഒ വിജിലൻസിന്റെ പിടിയിൽ

കൈക്കൂലിക്കേസിൽ എറണാകുളം ആർ ടി ഒ വിജിലൻസിന്റെ പിടിയിലായി.ടി എം ജെയ്സൺ ആണ് പിടിയിലായത്. ഇയാൾക്കൊപ്പം രണ്ട് ഏജന്റുമാരേയും പിടികൂടി. ജെയ്സന്റെ വീട്ടിൽനിന്ന് 50...