കേന്ദ്ര സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന് കീഴിൽ പി.എം സൂരജ് പദ്ധതിയിലുള്‍പ്പെടുത്തി കല്‍പ്പറ്റ സി ഡി എസിന് അനുവദിച്ച മൂന്നു കോടി രൂപ വായ്പയുടെ വിതരണവും തെരഞ്ഞെടുത്ത ശുചീകരണ തൊഴിലാളികള്‍ക്ക് ആയുഷ്മാന്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണവും ഇന്ന്(മാര്‍ച്ച് 13) ന് ഉച്ചക്ക് 2 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി വിതരണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കും.
തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിക്കും.
സാമൂഹ്യക്ഷേമ പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന, പിന്നോക്ക ക്ഷേമ, നഗര വികസന വകുപ്പുകളുമായി സഹകരിച്ച് വയനാട് ജില്ലാ ഭരണകൂടത്തിന്റെ നേത്വത്തിലാണ് പരിപാടി നടക്കുക.
ജില്ലയിലെ 67 അയല്‍ക്കൂട്ടങ്ങളില്‍ നിന്നായി 394 ഗുണഭോക്താക്കള്‍ക്ക് മൂന്ന് കോടി വായ്പയുടെ പ്രയോജനം ലഭിക്കും.
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍, പട്ടിക ജാതി- പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, തുടങ്ങിയ സ്ഥാപനങ്ങളിലെ ഗുണഭോക്താക്കള്‍ പങ്കെടുക്കും.