സ്‌കൂൾ പഠനം ഉപേക്ഷിച്ച കുട്ടികളെ തിരികെയെത്തിക്കാൻ പ്രത്യേക പദ്ധതി

കോട്ടയം: സ്‌കൂൾപഠനം ഉപേക്ഷിച്ച കുട്ടികളെ വിദ്യാലയങ്ങളിൽ തിരികെ എത്തിച്ച് പഠിപ്പിക്കുന്നതിനായി സർക്കാർ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പുമന്ത്രി വി. ശിവൻകുട്ടി.

കോസടി ഗവ. ട്രൈബൽ യു.പി. സ്‌കൂളിൽ പട്ടിക വർഗ വികസന വകുപ്പിൽനിന്നു ലഭിച്ച മൂന്നു കോടി രൂപ ഉപയോഗിച്ച് പൂർത്തിയാക്കിയ പുതിയ കെട്ടിടത്തിന്റെയും സമഗ്ര ശിക്ഷ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പ്രീ പ്രൈമറി വർണ്ണക്കൂടാരത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചുകൊണ്ടു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

കൊഴിഞ്ഞു പോക്കു തടയുന്നതിനായി വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ പട്ടിക ജാതി, തദ്ദേശസ്വയംഭരണം, വനം, സ്പോർട്സ്, ആരോഗ്യം, സാസ്‌കാരികം തുടങ്ങിയ വകുപ്പുകളെ സഹകരിപ്പിച്ചു കൊണ്ട് പ്രത്യേക പദ്ധതി നടപ്പാക്കും.

കുട്ടികളുടെ ഹാജർ നില ഉറപ്പുവരുത്താൻ ശക്തമായ നടപടി സ്വീകരിക്കും. സ്‌കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് രാജ്യത്ത് ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം.

Leave a Reply

spot_img

Related articles

മന്ത്രി വീണാ ജോര്‍ജ് ആറ്റുകാല്‍ സന്ദര്‍ശിച്ചു

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആറ്റുകാല്‍ സന്ദര്‍ശിച്ച് പൊങ്കാലയോടനുബന്ധിച്ച് ഭക്തര്‍ക്കായി ആരോഗ്യ വകുപ്പ് ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങള്‍ വിലയിരുത്തി. ആരോഗ്യ വകുപ്പ്, ആയുഷ് വകുപ്പ്...

വനിതാ കമ്മീഷന്‍ സിറ്റിങ്; 10 കേസുകള്‍ തീര്‍പ്പാക്കി

കേരള വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ ആശ്രാമം ഗസ്റ്റ് ഹൗസ് ഹാളില്‍ നടന്ന ജില്ലാതല അദാലത്തില്‍ 10 കേസുകള്‍ തീര്‍പ്പാക്കി. കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിര...

മന്ത്രി ജെ.ചിഞ്ചുറാണി ഇടപെട്ടു; കടവൂര്‍ ശിവരാജുവിന് വിദഗ്ധ പരിശോധന

അനാരോഗ്യമായിട്ടും വിശ്രമം നല്‍കുന്നില്ലെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ വിദഗ്ധസംഘം കടവൂര്‍...

ലഹരിയും പ്രണയക്കെണിയും ഭീകര യാഥാർത്ഥ്യങ്ങൾ: സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ

മാരക ലഹരി വിപത്തിനെതിരെ കെ സി ബി സി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ പാലായിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പി സി ജോർജ് ലഹരി വ്യാപനത്തെക്കുറിച്ചും...