സ്‌പെക്ട്രം- സുപ്രീം കോടതിയെ സമീപിച്ച് കേന്ദ്രസര്‍ക്കാര്‍

സ്‌പെക്ട്രം വിതരണത്തില്‍ ലേലം ഒഴിവാക്കേണ്ട സാഹചര്യമുണ്ട്; സുപ്രീം കോടതിയെ സമീപിച്ച് കേന്ദ്രസര്‍ക്കാര്‍

ടുജി സ്‌പെക്ട്രം അഴിമതി കേസില്‍ 122 ടെലികോം ലൈസന്‍സുകളും റദ്ദാക്കിയ സുപ്രീം കോടതിയുടെ നിര്‍ണായക വിധി വന്ന് ഒരു ദശാബ്ദത്തിലേറെ പിന്നിട്ട ശേഷം, ചില സ്‌പെക്ട്രങ്ങളുടെ വിതരണത്തില്‍ ലേലം ഒഴിവാക്കാന്‍ അനുമതി തേടി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു.

വളരെ കുറച്ച് മാത്രമുള്ള സ്വാഭാവിക സ്രോതസ്സ് എന്ന നിലയില്‍ സ്‌പെക്ട്രം വിതരണം ലേലത്തിലൂടെ തീര്‍ത്തും സുതാര്യവും നിഷ്പക്ഷവുമായിരിക്കണമെന്ന് നേരത്തെ തന്നെ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയതാണ്.

ലേലം ഒഴിവാക്കി, ഓപറേറ്റര്‍മാരെ നേരിട്ട് തിരഞ്ഞെടുക്കാന്‍ പ്രത്യേക അധികാരം ഭരണകൂടത്തിന് നല്‍കണമെന്നാണ് ഇപ്പോഴത്തെ ഹര്‍ജിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി അടിയന്തിര പരിഗണന ആവശ്യപ്പെട്ടാണ് തിങ്കളാഴ്ച ഇത് സംബന്ധിച്ച ഹര്‍ജി സുപ്രീം കോടതിയ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ മുന്നിലേക്ക് എത്തിയത്. ആവശ്യം ഇമെയിലായി അയക്കാനായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശം.

ടുജി സ്‌പെക്ട്രം അഴിമതി കേസില്‍ എ. രാജ, കനിമൊഴി എന്നിവരടക്കം 15 പ്രമുഖരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ ദില്ലി ഹൈക്കോടതിയില്‍ സിബിഐ അപ്പീല്‍ ഹര്‍ജി സമര്‍പ്പിച്ച് ഒരു മാസം പിന്നിടും മുന്‍പാണ് ഈ ആവശ്യം സുപ്രീം കോടതിയില്‍ ഉന്നയിക്കപ്പെട്ടത്.

Leave a Reply

spot_img

Related articles

കൈലാസയാത്ര ഉടൻ പുനരാരംഭിക്കും

കൈലാസ മാനസ സരോവർ യാത്ര പുനരാരംഭിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും ഇതിനുള്ള അറിയിപ്പ് ഉടൻ പ്രസിദ്ധീകരിക്കു മെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.2020നു ശേഷം കൈലാസ മാനസസരോവർ...

2000 രൂപയ്ക്ക് മുകളിൽ യുപിഐ ഇടപാടുകള്‍ക്ക് 18% ജിഎസ്ടി; വാർത്ത അടിസ്ഥാന രഹിതം

2000 രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ചുമത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന വാർത്തകൾ തെറ്റാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ജനങ്ങൾ ഇത്തരം സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും നിലവിൽ അത്തരമൊരു...

യുഎസ് വൈസ് പ്രസിഡന്‍റും ഭാര്യയും അടുത്തയാഴ്ച ഇന്ത്യയിലെത്തും

യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസും ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസും അടുത്തയാഴ്ച ഇന്ത്യയിലെത്തും. ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള രാഷ്‌ട്രനേതാക്കളുമായി...

വഖഫ് ബോര്‍ഡുകളില്‍ നിയമനം നടത്തരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്

വഖഫ് ബോര്‍ഡുകളില്‍ നിയമനം നടത്തരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.വഖഫ് സ്വത്തുക്കളില്‍ മാറ്റം വരുത്തുന്നതും സുപ്രീം കോടതി തടഞ്ഞു.സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്നാണ് സുപ്രീം കോടതി...