ആലപ്പുഴ കലവൂരിൽ വാഹനാപകടത്തിൽ കായികതാരമായ വിദ്യാർത്ഥിനി മരിച്ചു.ആലപ്പുഴ നഗരസഭ പൂന്തോപ്പ് വാർഡ് വള്ളിക്കാട് മണിലാലിന്റെ മകൾ ലക്ഷ്മി ലാൽ(18) ആണ് മരിച്ചത്. സ്കൂട്ടറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചാണ് അപകടംലക്ഷ്മിയും കൂട്ടുകാരി വിനിതയും കായിക പരിശീലനത്തിനായി മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ പ്രീതികുളങ്ങര സ്‌റ്റേഡിയത്തിലേക്ക് സ്കൂട്ടറിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം.സ്കൂട്ടർ ഓടിച്ചിരുന്ന വിനീതക്ക് സാരമായ പരിക്കേറ്റു. കലവൂർ ജംഗ്ഷന് വടക്ക് ഭാഗത്തായിരുന്നു അപകടം.

