ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ സ്പോട്ട് അഡ്‌മിഷൻ

ഇടുക്കി സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ ഒഴിവുള്ള ബി.ടെക് ലാറ്ററൽ എൻട്രി സീറ്റുകളിലേക്ക്, ലാറ്ററൽ എൻട്രി പ്രോസ്പെക്ടസിനു വിധേയമായി സ്പോട്ട് അഡ്‌മിഷൻ നടത്തുന്നു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ പ്രോസ്പെക്ടസിൽ പറഞ്ഞിട്ടുള്ള രേഖകൾ സഹിതം ആഗസ്റ്റ് 23 രാവിലെ 11 മണിക്ക് കോളേജിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. നിലവിൽ പ്രവേശനം ലഭിച്ചിട്ടുള്ളവർ (സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്നും ഒഴികെ) പഠിക്കുന്ന സ്ഥാപനത്തിൽ നിന്നും എൻ ഓ സി ഹാജരാക്കേണ്ടതാണ്. പുതുതായി പ്രവേശനം ലഭിക്കുന്നവർ അന്നേ ദിവസം തന്നെ ആവശ്യമായ എല്ലാ അസൽ രേഖകളും ഹാജരാക്കി മുഴുവൻ ഫീസും അടക്കേണ്ടതാണ്. ഒഴിവുള്ള സീറ്റുകളുടെ വിശദ വിവരങ്ങൾ ആഗസ്റ്റ് 22 ന് കോളേജ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

Leave a Reply

spot_img

Related articles

ബിവറേജസ് കോർപ്പറേഷൻ സാമ്പത്തിക നഷ്ടത്തിലാകാൻ കാരണം എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനങ്ങൾ: എക്സൈസ് മന്ത്രി

ബിവറേജസ് കോർപ്പറേഷൻ സാമ്പത്തിക നഷ്ടത്തിലാകാൻ കാരണം എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനങ്ങൾ: എക്സൈസ് മന്ത്രി എം. ലിജു.ബെവ്കോ ഇപ്പൊഴല്ല നഷ്ടത്തിലായത് എന്നും, എൽ.ഡി.എഫ് സർക്കാർ എടുത്ത...

നെല്ലെടുപ്പില്‍ കേന്ദ്ര താങ്ങുവില വിഹിതത്തില്‍ നിന്ന് 209 കോടി രൂപ അനുവദിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

നെല്ലെടുപ്പില്‍ കേന്ദ്ര താങ്ങുവില വിഹിതത്തില്‍ നിന്ന് 209 കോടി രൂപ അനുവദിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്.രണ്ടാംവിള നെല്ലെടുപ്പില്‍ സംസ്ഥാന പ്രോത്സാഹന വിഹിതം പൂര്‍ണതോതില്‍ സംസ്ഥാനം...

എ എൻ ഷംസീറിന് ലീഗ് മനസ്സെന്ന് വെള്ളാപ്പള്ളി

എ എൻ ഷംസീർ യഥാർഥ ലീഗുകാരനാണ്, കമ്മ്യൂണിസ്റ്റുകാരനല്ലെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.ഷംസീറിന് കമ്മൂണിസ്റ്റ് മനസല്ല, ലീഗ്...

മുത്തങ്ങ പോലീസ് കോണ്‍സ്റ്റബിള്‍ അബ്ദുല്‍ സലാം വധശ്രമക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം

മുത്തങ്ങ പോലീസ് കോണ്‍സ്റ്റബിള്‍ അബ്ദുല്‍ സലാം വധശ്രമക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം .കേസിലെ വിചാരണക്കോടതിയായ കല്‍പ്പറ്റ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിയില്‍ പിഴവുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തി.കേസിലെ...