വർക്കലയിൽ അക്രമി ട്രെയിനിൽ നിന്നു പുറത്തേക്കു ചവിട്ടി വീഴ്ത്തിയ നന്ദിയോട് സ്വദേശി ശ്രീക്കുട്ടിയുടെ (19) ആരോഗ്യനില ഗുരുതരമായി തുടരുന്നു.ഈ മാസം രണ്ടിനാണു ശ്രീക്കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശരീരത്തിലെ മറ്റു മുറിവുകൾ കരിഞ്ഞു തുടങ്ങിയെങ്കിലും തലച്ചോറിലെ പരുക്കിന് മാറ്റമുണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

