ശ്രീനാദേവി കുഞ്ഞമ്മ കോൺഗ്രസിൽ

എഐവൈഎഫ് സംസ്ഥാന സമിതിയംഗവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും ആയിരുന്ന ശ്രീനാദേവി കുഞ്ഞമ്മ കോൺഗ്രസിൽ . ഇന്നു രാവിലെ തിരുവനന്തപുരത്ത് കെപിസിസി നേതൃത്വത്തെ കാണുന്ന ശ്രീനാദേവി ഉച്ചകഴിഞ്ഞ് പത്തനംതിട്ട ഡിസിസി ഓഫീസിൽ എത്തി പാർട്ടി അംഗത്വം സ്വീകരിക്കും. പള്ളിക്കൽ ഡിവിഷനിൽ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുമെന്ന് സൂചനയുണ്ട്.

കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് പള്ളിക്കല്‍ ഡിവിഷനില്‍ നിന്നും സിപിഐ പ്രതിനിധിയായാണ് ശ്രീനാദേവി കുഞ്ഞമ്മ മത്സരിച്ച്‌ വിജയിച്ചത്. എന്നാല്‍, ഇത്തവണ ശ്രീനാദേവി കുഞ്ഞമ്മക്ക് സിപിഐ മെമ്ബർഷിപ്പ് പുതുക്കി നല്‍കിയിരുന്നില്ല. ഇതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച്‌ ശ്രീനാദേവി കുഞ്ഞമ്മ സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടതും വിവാദമായിരുന്നു.സി പി ഐ നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ടു എന്നാണ് ശ്രീനാദേവി കുഞ്ഞമ്മ ആരോപിക്കുന്നത്. ഒട്ടനവധി പരാതികള്‍ സിപിഐ സംസ്ഥാന നേതൃത്വത്തിന് നല്‍കിയതാണ്. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ലെന്നും ശ്രീനാദേവി നേരത്തെ പറഞ്ഞിരുന്നു.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്.കോണ്‍ഗ്രസില്‍ നിന്ന് കെ മുരളീധരനും, എല്‍ഡിഎഫില്‍ നിന്ന് സിറ്റിംഗ് എംഎല്‍എ വി കെ പ്രശാന്തും, ബി...

വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്.വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ലോക്‌സഭാ...

പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെ അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെയും അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം.സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച്‌...

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി.ബിഹാർ മുഖ്യമന്ത്രി പദത്തില്‍ തുടർന്ന നിതീഷ് കുമാർ പടിയിറങ്ങുന്നു.നിതീഷിന്റെ മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദം നല്‍കും.ആരോഗ്യ പ്രശ്‌നങ്ങളുള്ള...