ശ്രീനാഥ് ഭാസി പാ.രഞ്ജിത് ചിത്രത്തിലേക്ക്

മഞ്ഞുമ്മൽ ബോയ്സിന്റെ വിജയത്തിന് ശേഷം ശ്രീനാഥ് ഭാസി പാ.രഞ്ജിത് ചിത്രത്തിലേക്ക്.

മഞ്ഞുമ്മൽ ബോയ്സിലെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ശ്രീനാഥ് ഭാസി ഇനി പാ രഞ്ജിത് നിർമ്മിക്കുന്ന തമിഴ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സംവിധായകൻ പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം അദ്ദേഹത്തിനോടൊപ്പം സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുള്ള കിരൺ മോസസാണ് സംവിധാനം ചെയ്യുന്നത്.

ജി.വി.പ്രകാശ്, ശിവാനി രാജ് ശേഖർ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പശുപതിയും ലിംഗസ്വാമിയും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയിലും പോണ്ടിച്ചേരിയിലുമാണ് നടക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം രൂപേഷ് ഷാജിയാണ് നിർവഹിക്കുന്നത്.

സംഗീത സംവിധാനം ജി വി പ്രകാശ്, എഡിറ്റിങ് സെൽവ ആർ കെ,വസ്ത്രാലങ്കാരം സാബിർ, ആർട്ട് ഡയറക്ടർ ജയാ രഘു എന്നിവർ നിർവഹിക്കുന്നു.

പി ആർ ഓ പ്രതീഷ് ശേഖർ.

Leave a Reply

spot_img

Related articles

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണ മരിച്ച നിലയില്‍

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണയെ (30) മരിച്ച നിലയില്‍ കണ്ടെത്തി.ഹെെദരാബാദില്‍ വെച്ചാണ് മരണം. ഹാസൻ സ്വദേശിനിയാണ്. കന്നഡ സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ...

സിനിമ നിര്‍മ്മാതാവ് മനു പത്മനാഭന്‍ നായര്‍ അന്തരിച്ചു

ഐടി വിദഗ്‌ധനും ചലച്ചിത്ര നിർമാതാവുമായ കോട്ടയം ആനിക്കാട് പാണ്ടിപ്പള്ളിൽ (ബിത്ര) പി.മനു (51) അന്തരിച്ചു. സംസ്കാരം പിന്നീട്. പത്മനാഭന്റെയും ജാൻവിഅമ്മയുടെയും മകനാണ്. വെ ള്ളം,...

ബിഗ് ബഡ്ജറ്റ് ചിത്രം ‘സുമതി വളവ്’ ചിത്രീകരണം പാലക്കാട് ആരംഭിച്ചു

ബിഗ് ബഡ്ജറ്റ് ചിത്രം സുമതി വളവിലൂടെ മലയാള സിനിമാ പ്രൊഡക്ഷൻ രംഗത്തേക്ക് ചുവടുവച്ച് തിങ്ക് സ്റ്റുഡിയോസ്. മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം സംവിധായകൻ...

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ‘പടക്കളം’ പൂർത്തിയായി

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു , വിജയ് സുബ്രഹ്മണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ...