സംസ്ഥാനത്ത് എസ്.എസ്.എൽ.സി. പരീക്ഷകൾക്ക് തുടക്കമായി.
ഭാഷ ഒന്നാം പേപ്പറാണ് ആദ്യദിനം നടന്നത്.
മലയാളം /സംസ്കൃതം വിഷയങ്ങൾ തെരഞ്ഞെടുത്തവർക്ക് പരീക്ഷ എളുപ്പമായിരുന്നതായാണ് പ്രതികരണം.
മലയാളം തെരഞ്ഞെടുത്തവർക്ക് ഉത്തരങ്ങൾ പൂർണമായും എഴുതി തീർക്കാൻ സമയക്കുറവ് നേരിട്ടതായിയും പറഞ്ഞു.
രാവിലെ 9:45 ന് ഹാളിൽ പ്രവേശിച്ച് കൂൾ ഓഫ് ടൈമിന് ശേഷം 10 മണിക്ക് പരീക്ഷ ആരംഭിച്ച് 11.30 വരെയാണ് നടന്നത്.
കോട്ടയം ജില്ലയിൽ 256 സ്കൂളിലായി 19,214 പേരാണ് എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്നത്.
ഇതിൽ 9,520 ആൺകുട്ടികളും 9,694 പെൺകുട്ടികളുമാണ്.
മാർച്ച് 25 വരെയാണ് പരീക്ഷ.