എസ്.എസ്.എല്‍.സി പരീക്ഷ തിങ്കളാഴ്ച തുടങ്ങും

എസ്.എസ്.എൽ.സി. പരീക്ഷ തിങ്കളാഴ്ച ( മാർച്ച് 3) തുടങ്ങും. കോട്ടയം ജില്ലയില്‍ ഇത്തവണ പരീക്ഷയെഴുതുന്നത് 18,705 വിദ്യാർഥികള്‍. 256 സ്കൂളുകളിലായി 9179 ആൺകുട്ടികളും 9526 പെൺകുട്ടികളുമാണ് പരീക്ഷയെഴുതുകയെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ചുമതല വഹിക്കുന്ന കോട്ടയം ഡി.ഇ.ഒ. എം.ആർ. സുനിമോൾ പറഞ്ഞു. കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമല്‍ സ്കൂളാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാർഥികൾ പരീക്ഷയെഴുതുന്നത്, 393 പേർ. ഏറ്റവും കുറവ് പുന്നത്തുറ സെന്‍റ് ജോസഫ് എച്ച്‌.എസിലാണ്-മൂന്നുപേർ. കോട്ടയം വിദ്യാഭ്യാസ ജില്ല 7379, കടുത്തുരുത്തി 3020, കാഞ്ഞിരപ്പള്ളി 5175, പാലാ 3131 എന്നിങ്ങനെയാണ് പരീക്ഷയെഴുതുന്ന വിദ്യാർഥികളുടെ എണ്ണം.ഇത്തവനെ ആണ്‍കുട്ടികളില്‍ 69 പേരുടെ വർധനയുണ്ടായപ്പോള്‍ പെണ്‍കുട്ടികളില്‍ 120 പേർ കുറവാണ് ഇക്കുറി. കഴിഞ്ഞ വർഷം നൂറുശതമാനം വിജയം നേടിയത് 16 സർക്കാർ സ്കൂളുകളും 24 എയ്ഡഡ് സ്കൂളുകളും രണ്ടു സെപ്ഷല്‍ സ്കൂളുകളുമായിരുന്നു. രാവിലെ 9.30 മുതലാണ്. പരീക്ഷ. മാർച്ച് 26 ന് സമാപിക്കും.

Leave a Reply

spot_img

Related articles

എം. പത്മകുമാർ ഒരുക്കുന്ന ക്രൈംത്രില്ലർ ചിത്രം കൂർഗിൽ ആരംഭിച്ചു.

കർണ്ണാടകയിലെ കൂർഗ് ജില്ലയിലുള്ളബുദ്ധ കേന്ദ്രമായ ടിബറ്റൻ കോളനിയുടെ സാന്നിദ്ധ്യത്തിലൂടെ ശ്രദ്ധേയമായ കുശാൽ നഗറിൽ എം. പത്മകുമാർ തൻ്റെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു..വൗ സിനിമാസിൻ്റെ...

കേരളത്തിൽ സ്ഫോടനാത്മകമായ സ്ഥിതിയെന്ന് പരിശുദ്ധ കാതോലിക്കാബാവാ

ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ സ്വന്തം നാടായി മാറുന്നുവെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ.സമൂഹത്തിലെ തിൻമകളോട് പ്രതികരിക്കുക...

ആശ വര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കണം:എ.കെ.ആൻ്റണി

കോരിച്ചൊരിയുന്ന മഴയില്‍ സെക്രട്ടേറിയറ്റ് നടയില്‍ സഹന സമരം നടത്തുന്ന ആശാ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി അവരുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിച്ച് സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി...

മകളെയും സുഹൃത്തുക്കളെയും യുവാക്കള്‍ ശല്യം ചെയ്‌തെന്ന പരാതിയുമായി കേന്ദ്രമന്ത്രി

പ്രായപൂര്‍ത്തിയാകാത്ത മകളെയും സുഹൃത്തുക്കളെയും യുവാക്കള്‍ ശല്യം ചെയ്‌തെന്ന പരാതിയുമായി കേന്ദ്രമന്ത്രി പൊലീസില്‍ സ്റ്റേഷനില്‍.കേന്ദ്ര യുവജനകാര്യവകുപ്പ് സഹമന്ത്രിയും ബിജെപി നേതാവുമായ രക്ഷാ ഖഡ്സെയാണ് ദല്‍ഗാവിലെ മുക്തായിനഗര്‍...