സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ അവസാനിച്ചു.
സാമൂഹ്യശാസ്ത്രം പരീക്ഷയാണ് അവസാന ദിനം വിദ്യാർത്ഥികളെ ഏറെ പ്രയാസപ്പെടുത്താതെ കഴിഞ്ഞത്.
മാർച്ച് നാലിന് ആരംഭിച്ച് മൂന്ന് ആഴ്ച്ച നീണ്ട പരീക്ഷാക്കാലത്തിന് കൂടിയാണ് ഇന്ന് സമാപനമായത്.
4.27 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷയെഴുതിയത്
ഹയർ സെക്കന്ററി ഒന്നും രണ്ടും വർഷ പൊതു പരീക്ഷകൾ നാളെയാണ് അവസാനിക്കുക.
എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയം ഏപ്രിൽ മൂന്നിന് തുടങ്ങി രണ്ട് ഘട്ടങ്ങളിലായി ഏപ്രിൽ 20 ന് സമാപിക്കും.
മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കാൻ കഴിയും എന്നാണ് കണക്കുകൂട്ടൽ