സംസ്ഥാന ഭിന്നശേഷി അവാര്‍ഡ്; നോമിനേഷന്‍ ക്ഷണിച്ചു

ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് 2024 നുള്ള നോമിനേഷന്‍ ക്ഷണിച്ചു.

ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും മൊമന്റോയും ചേര്‍ന്നതാണ് അവാര്‍ഡ്. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട മികച്ച ജീവനക്കാരന്‍(ഗവ/പബ്ലിക്/പ്രൈവറ്റ് സെക്ടര്‍), സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയ തൊഴില്‍ ദായകര്‍, ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്ന മികച്ച എന്‍.ജി.ഒ സ്ഥാപനങ്ങള്‍, മാതൃകാ വ്യക്തി (ഭിന്നശേഷിയുള്ള വ്യക്തി ), സര്‍ഗാത്മക കഴിവുള്ള കുട്ടി (ഭിന്നശേഷി വിഭാഗം), മികച്ച കായിക താരം(ഭിന്നശേഷി വിഭാഗം) എന്നിവയുള്‍പ്പെടെ 14 വിഭാഗങ്ങളിലായാണ് അവാര്‍ഡ് നല്‍കുന്നത്.

അവാര്‍ഡ് നോമിനേഷനുകള്‍ ഓഗസ്റ്റ് 30 നകം സാമൂഹ്യനീതി ഡയറക്ടറേറ്റിലേയ്ക്ക്/ ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ക്ക് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.swdkerala.gov.in സന്ദര്‍ശിക്കാം. ഫോണ്‍: 04936 205307

Leave a Reply

spot_img

Related articles

പോസ്റ്റ് ഓഫീസുകളിൽ ബോംബ് ഭീഷണി

പോസ്റ്റ് ഓഫീസുകളിൽ ബോംബ് ഭീഷണി. വൈക്കത്ത് ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധന നടത്തുന്നു.ബിജെപി സംസ്ഥാന അധ്യക്ഷൻ രാജിവ് ചന്ദ്രശേഖർ അല്പസമയത്തിനകം പങ്കെടുക്കുന്ന വേദിയിലും...

ഗണേഷ് കുമാറിനെതിരെ ഭാര്യ ഉയർത്തിയ ആരോപണത്തിൽ ഗുരുതരമായ ചില വരികളുണ്ടെന്ന് വി.ഡി.സതീശൻ

മന്ത്രി ഗണേഷ് കുമാറിനെതിരെ ഭാര്യ ഉയർത്തിയ ആരോപണത്തിൽ ഗുരുതരമായ ചില വരികളുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.ഒരു കുറ്റകൃത്യം അവിടെ നടന്നിട്ടുണ്ട്. അത് ഒത്തുതീർപ്പാക്കാനാകില്ല. പരാതി...

കോഴിക്കോടിന്റെ കാഴ്ചകള്‍ കാണാന്‍ ഇനി കെ.എസ്.ആര്‍.ടി.സി ഓപണ്‍ ഡബിള്‍ ഡക്കര്‍ ബസ്

പൊതുജനങ്ങള്‍ക്ക് കോഴിക്കോട് നഗരത്തിലെ കാഴ്ചകള്‍ ആസ്വദിക്കാന്‍ കെ.എസ്.ആര്‍.ടി.സിയുടെ ഓപണ്‍ ഡബിള്‍ ഡക്കര്‍ ബസൊരുങ്ങി. കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിന് സമീപം നടന്ന ചടങ്ങില്‍ ടൂറിസം-പൊതുമരാമത്ത് വകുപ്പ്...

ഗണേഷ് കുമാർ രാജിവയ്ക്കില്ല

മന്ത്രി ഗണേഷ് കുമാർ രാജിവയ്ക്കില്ല. ഗണേഷ്കുമാർ ഇന്ന് മുഖ്യമന്ത്രിയെ കണ്ടു സംസാരിച്ച ശേഷമാണ് ഈ തീരുമാനം.മന്ത്രിസഭ യോഗത്തിലും ഗണേഷ് പങ്കെടുത്തു. മന്ത്രി സഭാ യോഗത്തിൽ...