മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി

പാലക്കാട് : മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ആരംഭിച്ച് കെഎസ്ഇബി.

പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന് കീഴിലുള്ള പ്രദേശങ്ങളിൽ രാത്രി ഏഴിനും അർധരാത്രി ഒന്നിനും ഇടയിൽ ഇടവിട്ടായിരിക്കും നിയന്ത്രണം.

ഇതുസംബന്ധിച്ച് പാലക്കാട് ഡപ്യൂട്ടി ചീഫ് എൻജിനീയർ സർക്കുലർ പുറത്തിറക്കി. 

അത്യുഷ്ണത്തെ തുടർന്നുണ്ടായ അമിത വൈദ്യുതി ഉപഭോഗത്തിൽ 220 കെ.വി. മാടക്കത്തറ– ഷൊർണൂർ, 110 കെ.വി. വെണ്ണക്കര- മണ്ണാർക്കാട്, ഷൊർണൂർ- എടപ്പാൾ, പാലക്കാട് – കൊല്ലങ്കോട് ലൈനുകൾ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വൈകിട്ട് 7 മുതൽ പുലർച്ചെ 1 വരെ താങ്ങാവുന്ന ശേഷിയിലധികം ലോഡ് ആകുന്ന അവസ്ഥയുണ്ട്.

 അതിനാൽ പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിൽ വരുന്ന പത്തിരിപ്പാല, ഒറ്റപ്പാലം, ഷൊർണൂർ, ചെർപ്പുളശ്ശേരി തുടങ്ങിയ സബ് സ്റ്റേഷനുകളിൽ നിന്ന് ലോഡ് നിയന്ത്രണം ഉണ്ടാകാൻ സാധ്യതയുണ്ട്.

ഈ സമയത്ത് വൈദ്യുതി ഉപഭോഗം പരമാവധി ഒഴിവാക്കി സഹകരിക്കണമെന്നു പാലക്കാട് കെഎസ്ഇബി ഡപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു.

വൈദ്യുതി ഉപഭോഗം കൂടുന്ന സർക്കിളുകളിൽ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം നടപ്പാക്കാനുള്ള നിർദേശം ചീഫ് എൻജിനീയർമാർക്ക് കെഎസ്ഇബി നൽകിയിട്ടുണ്ട്.

അതിന്റെ ഭാഗമായിട്ടാണ് ആദ്യ സർക്കുലർ ഇറങ്ങിയിരിക്കുന്നത്. 

ഇതിനുപുറമേ സംസ്ഥാന വ്യാപകമായ ചില മാർഗനിർദേശങ്ങളും കെഎസ്ഇബി ഇറക്കിയിട്ടുണ്ട്.

വൻകിട വ്യവസായ സ്ഥാപനങ്ങൾ രാത്രി പത്തുമണിക്കും രണ്ടുമണിക്കും ഇടയിൽ വൈദ്യുതി ഉപയോഗം കുറയ്ക്കണം എന്നുള്ളതാണ് അതിൽ പ്രധാനം.

വാണിജ്യസ്ഥാപനങ്ങൾ അലങ്കാരവിളക്കുകളും പരസ്യ ബോർഡുകളും രാത്രി ഒൻപതുമണിക്ക് ശേഷം അണയ്ക്കണം, ഗാർഹിക ഉപയോക്താക്കൾ എസി 26 ഡിഗ്രിക്ക് മുകളിൽ ക്രമീകരിക്കാനും നിർദേശമുണ്ട്. 

Leave a Reply

spot_img

Related articles

കാർ മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം

കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് പ്രവാസിയായ യുവാവിന് ദാരുണാന്ത്യം. നൂറനാട് എരുമക്കുഴി വിജിത്ത് ഭവനിൽ വിജിത്ത് (32) ആണ് അപകടം. ഇയാൾ സഞ്ചരിച്ചിരുന്ന കാർ പുലർച്ചെ...

നിയുക്ത കർദിനാൾ മോൺ. ജോർജ് കൂവക്കാടിന് സ്വീകരണം

കർദിനാളായി നിയുക്തനായശേഷം ആദ്യമായി ജൻമനാട്ടിലെത്തുന്ന മോൺ. ജോർജ് കൂവക്കാടിന് വിശ്വാസി സമൂഹം വരവേൽപ്പ് നൽകും. വ്യാഴാഴ്ച രാവിലെ 9 മണിക്ക് നെടുമ്പാശേരി എയർപോർട്ടിൽ എത്തിച്ചേരുന്ന മോൺ....

ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു

സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കള്‍ക്ക്‌ ഒരു മാസത്തെ പെൻഷൻ അനുവദിച്ചു.62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുക. ഈ ആഴ്‌ചയില്‍തന്നെ തുക പെൻഷൻകാരുടെ കൈകളില്‍...

യാക്കോബായ – ഓർത്തഡോക്സ് പള്ളിത്തർക്കം; സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി

യാക്കോബായ - ഓർത്തഡോക്സ് പള്ളിത്തർക്കത്തില്‍ സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യനടപടികള്‍ ആരംഭിച്ച്‌ ഹൈക്കോടതി. ക്രമസമാധാന പ്രശ്നം പറഞ്ഞ് പള്ളികൾ ഓർത്തഡോക്സ് സഭക്ക് കൈമാറുന്ന നടപടിയില്‍ നിന്ന് സർക്കാ‍ർ...