സഹകരണ ദിനാചരണം; സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച കോട്ടയത്ത്

കോട്ടയം: അന്താരാഷ്ട്ര സഹകരണ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച രാവിലെ 11.00 മണിക്കു കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. ദിനാചാരണത്തിന്റെ ഭാഗമായി സെമിനാറും പൊതുസമ്മേളനവും പുരസ്‌കാരവിതരണവും നടക്കും

പൊതുസമ്മേളനത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷനായിരിക്കും. എം.പി.മാരായ അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, അഡ്വ. വി. ജോയി എം.എൽ.എ.,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, സഹകരണവകുപ്പ് മുൻ സെക്രട്ടറി മിനി ആന്റണി എന്നിവർ വിശിഷ്ടാതിഥികളാകും.

പരിപാടിയുടെ ഭാഗമായി രാവിലെ 9.30ന് സഹകരണസംഘം രജിസ്ട്രാറും ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറുമായ ടി.വി. സുഭാഷ് പതാക ഉയർത്തും. തുടർന്നു നടക്കുന്ന സെമിനാറിൽ കാർഷിക വികസന ബാങ്ക് പ്രസിഡന്റ് അഡ്വ. ജി. ഗോപകുമാർ അധ്യക്ഷനാകും. സമഗ്ര സഹകരണ നിയമഭേദഗതി എന്ന വിഷയത്തിൽ റിട്ട. ജോയിന്റ് രജിസ്ട്രാർ അഡ്വ. ബി. അബ്ദുള്ള അവതരണം നടത്തും. ഉച്ചകഴിഞ്ഞു രണ്ടുമണിക്കു നടക്കുന്ന സെമിനാറിൽ കോട്ടയം സഹകരണ അർബൻ ബാങ്ക് ചെയർമാൻ ടി.ആർ. രഘുനാഥ് അധ്യക്ഷനായിരിക്കും. സഹകരണ വായ്പാ മേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റ് ഡയറക്ടർ ബി.പി. പിള്ള അവതരണം നടത്തും.

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...