സംസ്ഥാന സ൪ക്കാരിൻ്റെ മൂന്നാം വാ൪ഷികത്തിൻ്റെ ഭാഗമായുള്ള നാലാം നൂറു ദിന പരിപാടി 2024 ൻ്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിൻ്റെ നേതൃത്വത്തിൽ നടക്കുന്ന തദ്ദേശ അദാലത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയ൯ ഇന്ന് രാവിലെ എറണാകുളം ടൗൺഹാളിൽ നി൪വഹിക്കും.
എറണാകുളം ജില്ലാതല തദ്ദേശ അദാലത്ത് (പഞ്ചായത്ത്, നഗരസഭാ തലം) ഓഗസ്റ്റ് 16 നും കൊച്ചി കോ൪പ്പറേഷ൯തല അദാലത്ത് ഓഗസ്റ്റ് 17 നും നടക്കും. രാവിലെ 8.30 മുതൽ അദാലത്തിലേക്കുള്ള രജിസ്ട്രേഷ൯ ആരംഭിക്കും. എറണാകുളം നോ൪ത്ത് ടൗൺഹാളിലാണ് രണ്ട് അദാലത്തുകളും നടക്കുന്നത്.