സംസ്ഥാനതല തൊഴില്‍ രജിസ്ട്രേഷന്‍ മന്ത്രി വി.അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും

സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും കേരള നോളജ് ഇക്കോണമി മിഷനും ചേര്‍ന്ന് നടത്തുന്ന ന്യൂനപക്ഷ തൊഴില്‍ രജിസ്ട്രേഷന്‍ ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം ന്യൂനപക്ഷ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ നിര്‍വ്വഹിക്കും. *സെപ്തംബര്‍ 19 ന്* രാവിലെ 19 ന് കല്‍പ്പറ്റ പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രി ഒ.ആര്‍.കേളു മുഖ്യാതിഥിയായിരിക്കും. എം.എല്‍.എ മാരായ ഐ.സി.ബാലകൃഷ്ണന്‍, ടി.സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. 18 നും 50 വയസ്സനും ഇടയിലുള്ള ന്യൂനപക്ഷ വിഭാഗത്തിലുള്ള അഭ്യസ്തവിദ്യരായവര്‍ക്കായി സര്‍ക്കാരിതര മേഖലകളിലും തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിപുലമായ തൊഴില്‍ രജിസ്ട്രേഷന്‍ ക്യാമ്പ് നടത്തുന്നത്. പ്ലസ്ടു കഴിഞ്ഞ ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവര്‍ക്ക് ക്യാമ്പിലെത്തി രജിസ്ട്രേഷന്‍ നടത്താം. രാവിലെ 8.30 മുതല്‍ രജിസ്ട്രേഷന്‍ തുടങ്ങും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തി രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ യോഗ്യതയ്ക്കനുസരിച്ച് ജോലി ലഭ്യമാക്കാനുള്ള അവസരമൊരുക്കും. ജില്ല, സംസ്ഥാനതലം, സംസ്ഥാനത്തിന് പുറത്ത് എന്നിങ്ങനെയുള്ള മേഖലകള്‍ തരംതിരിച്ചാണ് സ്വകാര്യ തൊഴില്‍ദാതാക്കളുമായി കൈകോര്‍ത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക. മുസ്ലിം, കൃസ്ത്യന്‍ തുടങ്ങി ആറ് ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ടവര്‍ക്കാണ് തൊഴില്‍ രജിസ്ട്രേഷന്‍ നടത്താന്‍ കഴിയുക. സൂഷ്മ ന്യൂനപക്ഷ പട്ടികയിലുള്ള ജൈന, ബുദ്ധ, പാഴ്സി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം. ആദ്യ ഘട്ടത്തില്‍ തൊഴില്‍ രജിസ്ട്രേഷനും പിന്നീട് സ്വാകര്യ പൊതുമേഖല സംരംഭകരെ ഉള്‍പ്പെടുത്തിയുമുള്ള തൊഴില്‍ മേളയും നടത്താനാണ് തീരുമാനം. പതിനാല് ജില്ലകളിലും ഇത്തരത്തിലുളള രജിസ്ട്രേഷന്‍ ക്യാമ്പുകള്‍ നടക്കും.  കളക്ട്രേറ്റില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗങ്ങളായ പി.റോസ, എ.സൈഫുദ്ദീന്‍ ഹാജി, ന്യൂനപക്ഷ പരിശീലന കേന്ദ്രം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ യൂസഫ് ചെമ്പന്‍, സംഘാടക സമിതി അംഗങ്ങളായ എം.എ.രാജേഷ്, തോമസ് ചെമ്മനം എന്നിവര്‍ പങ്കെടുത്തു.

Leave a Reply

spot_img

Related articles

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം:കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട്

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് എതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെല്‍...

ആലപ്പുഴയിൽ നാളെ അവധി

കനത്ത മഴയേത്തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മഴ കണ്ടാല്‍ ചുമ്മാതങ്ങ് അവധി തരാന്‍ കഴിയുമോ എന്ന് ചൂണ്ടിക്കാട്ടി...

കുവൈത്തില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച ഉച്ചയോടെ അദാൻ പ്രദേശത്തെ ഒരു വീട്ടിലാണ് തീപിടിത്തം ഉണ്ടായത്വിവരം ലഭിച്ചതിനെ തുടർന്ന് അല്‍-ഖുറൈൻ, അല്‍-ബൈറഖ് കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ്...