സംസ്ഥാന സ്കൂൾ കായികമേള; ലോഗോ പ്രകാശനം ചെയ്തു

സംസ്ഥാന സ്കൂൾ കായികമേള – കൊച്ചി’24 ന്റെ ലോഗോ പ്രകാശനവും ഭാഗ്യചിഹ്നത്തിന്റെ പ്രകാശനവും മന്ത്രിമാരായ പി രാജീവും വി ശിവൻകുട്ടിയും തിരുവനന്തപുരത്ത് നിർവഹിച്ചു. മേളയുടെ ഭാഗ്യചിഹ്നം അണ്ണാറക്കണ്ണൻ “തക്കുടു”.

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ ലോകോത്തര കായികമേളകളില്‍ മികവ് കൈവരിക്കുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്  ഈ വര്‍ഷത്തെ  സംസ്ഥാന സ്കൂൾ കായികമേള വിപുലമായി നടത്താൻ തീരുമാനിച്ചത്. രാജ്യത്ത് ആദ്യമായാണ് സ്കൂള്‍ കായികമേള ഇത്രയും വിപുലമായി സംഘടിപ്പിക്കുന്നത്. സവിശേഷ കഴിവുകള്‍ ഉള്ള കുട്ടികളേയും ഉള്‍പ്പെടുത്തി ലോകത്തിന് മാതൃകയാകുന്ന ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് ഈ വര്‍ഷത്തെ സംസ്ഥാന സ്കൂൾ കായിക മേളയിലൂടെ ആദ്യമായി നടപ്പാക്കുകയാണ്.

മേളയിൽ 20000 ത്തിലധികം കായിക പ്രതിഭകളും 2000 സവിശേഷ കഴിവുള്ള കായിക പ്രതിഭകളും പങ്കെടുക്കുന്നുണ്ട്.കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ കായികമേളയാകുവാനുള്ള സാധ്യതയുണ്ട് ഇത്തവണത്തേത്. സംസ്ഥാനത്തിന്റെ കായിക ചരിത്രത്തിലെ നവോത്ഥാനത്തിന് നാന്ദികുറിക്കുവാന്‍ ഈ മേളയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

നവംബര്‍ മാസം 4-ാം തീയതി മുതല്‍     11-ാം തീയതിവരെ കൊച്ചി നഗരത്തിലെ 19 വേദികളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. നവംബര്‍ മാസം 4-ാം തീയതി വൈകുന്നേരം കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വിപുലമായ ചടങ്ങുകളോടെയാണ് മത്സരം ആരംഭിക്കുന്നത്. സമാപനം നവംബര്‍ മാസം 11-ാം തീയതി മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്നതാണ്.എറണാകുളം ജില്ലയിലെ തെരഞ്ഞെടുത്ത 50 സ്കൂളുകളിൽ കുട്ടികള്‍ക്ക് മികച്ച താമസ സൗകര്യം ഒരുക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ സ്വീകരിച്ചുവരുന്നു.

Leave a Reply

spot_img

Related articles

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...

ദിവ്യയെ ക്ഷണിച്ചത് താനല്ല; ആരോപണം നിഷേധിച്ച് കണ്ണൂര്‍ കലക്ടര്‍

എഡിഎം നവീന്‍ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍. യാത്രയയപ്പ്...

കൊമ്പൻ ചെറുശേരി രാജ ചരിഞ്ഞു

കൊമ്പൻ ചെറുശേരി രാജ ചരിഞ്ഞു. കടുത്തുരുത്തി വെള്ളാശേരി സ്വദേശി ചെറുശേരി ബിബിന്റെ ആനയാണു രാജ. 49 വയസുണ്ടായിരുന്നു.ഹൃദയസ്‌തംഭനമാണ് ആന ചരിയാൻ കാരണമെന്നാണു പ്രാഥമിക നിഗമനം. ആനയുടെ...