തൈക്കാട് ആശുപത്രിയിൽ മരിച്ച ഗർഭസ്ഥ ശിശുവിൻ്റെ പോസ്റ്റുമോർട്ടം ഉടൻ

തിരുവനന്തപുരം : തൈക്കാട് ആശുപത്രിയിൽ മരിച്ച ഗർഭസ്ഥ ശിശുവിൻ്റെ പോസ്റ്റുമോർട്ടം ഉടൻ നടത്തുമെന്ന് സൂചന.

മൂന്ന് ദിവസമായി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന കുഞ്ഞിൻ്റെ മൃതദേഹം വിട്ടുകിട്ടണമെന്ന ആവിശ്യവുമായി ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ ശവപ്പെട്ടിയുമായി പ്രതിഷേധിച്ചിരുന്നു.

ചികിത്സാപ്പിഴവ് മൂലമാണ് കുഞ്ഞ് മരിച്ചതെന്ന ബന്ധുക്കളുടെ ആരോപണത്തെത്തുടർന്ന് പോലീസ് തൈക്കാട് ആശുപത്രിയോട് റിപ്പോർട്ട് തേടിയിരുന്നു.

മെയ് 16 നാണു കുഞ്ഞിന് അനക്കമില്ലെന്ന കാരണത്തിൽ കഴക്കൂട്ടം സ്വദേശിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആശുപത്രിയിൽ ചികിത്സക്ക് അനാസ്ഥ കാണിച്ചതിനേതുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കുട്ടി മരിച്ചെന്ന് കണ്ടെത്തിയത്.

തുടർന്ന് എസ്എടി ആശുപത്രിയിൽ വെച്ച് കുട്ടിയെ പുറത്തെടുക്കുകയായിരുന്നു.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...