സ്റ്റൈഫൻ്റ് വിതരണം മുടങ്ങി; പി ജി ഡോക്ടർമാർ സമരത്തിൽ

സ്റ്റൈഫൻ്റ് വിതരണം മുടങ്ങി; ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പി ജി ഡോക്ടർമാരുടെ സമരം

ആശുപത്രിയിലെ 234 ഓളം പി ജി ഡോക്ടർമാരാണ് വെള്ളിയാഴ്ച രാവിലെ മുതൽ സമരം ആരംഭിച്ചത്.

എല്ലാ മാസവും പത്താം തീയതിയോടെ ലഭിക്കുന്ന സ്റ്റൈഫൻ്റ് 19 ആയിട്ടും ലഭിക്കാതെ വന്നതോടെയാണ് പി ജി ഡോക്ടർമാർ സമരത്തിനിറങ്ങിയത്.

സോഫ്റ്റ് വെയർ തകരാർ മൂലമാണ് സ്റ്റൈഫൻ്റ് മുടങ്ങിയതെന്ന് അധികൃതർ പറയുന്നു.

എന്നാൽ മറ്റ് റസിഡൻ്റ് ഡോക്ടർമാർക്കും ജീവനക്കാർക്കുമെല്ലാം നേരത്തെ ശമ്പളം ലഭിച്ചു.

സ്റ്റൈഫൻ്റ് ലഭിച്ചില്ലെങ്കിൽ ശനിയാഴ്ച മുതൽ അനിശ്ചിതകാല സമരമാരംഭിക്കാനാണ് തീരുമാനമെന്ന് ഇവർ പറഞ്ഞു.

പി ജി ഡോക്ടർമാരുടെ സമരം ആശുപത്രിയുടെ പ്രവർത്തനത്തെയും ബാധിച്ചു.

Leave a Reply

spot_img

Related articles

നോര്‍ക്ക ട്രിപ്പിള്‍ വിൻ; ജര്‍മ്മനിയിൽ 250 നഴ്സിങ് ഒഴിവുകള്‍

കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക ട്രിപ്പിള്‍ വിൻ കേരള പദ്ധതിയുടെ എഴാം ഘട്ടത്തിലെ 250 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജർമ്മനിയിലെ ഹോസ്പ്പിറ്റലുകളിലേയ്ക്കാണ്...

ഒഡെപെക്ക് മുഖേന ബെൽജിയത്തിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ബെൽജിയത്തിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം. (85 ഒഴിവുകൾ). യോഗ്യത: GNM / BSc Nursing / Post...

കളമശേരി പോളിടെക്നിക് ലഹരി കേസില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലായേക്കും

കളമശേരി പോളിടെക്നിക് ലഹരി കേസില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലായേക്കും.ക്യാമ്ബസിലെ വിദ്യാർത്ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചവരെ പറ്റി കൃത്യമായ സൂചനകള്‍ കിട്ടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.കോളേജിലെ പൂർവ വിദ്യാർഥികള്‍...

ഒഡെപെക്ക് മുഖേന ബെൽജിയത്തിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ബെൽജിയത്തിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം. (85 ഒഴിവുകൾ). യോഗ്യത: GNM / BSc Nursing / Post...