ഗേറ്റിനിടയിൽ തെരുവുനായ കുടുങ്ങി

അടൂരിൽ കണ്ണങ്കോട് ക്രിസ്ത്യൻ പള്ളിയുടെ ഓഡിറ്റോറിയത്തിന്റെ ഗേറ്റിനിടയിൽ തെരുവുനായ കുടുങ്ങി.

ഇന്ന് രാവിലെ ജീവനക്കാർ ഗേറ്റിൽ നായ കുടുങ്ങിയ വിവരം അറിഞ്ഞ് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം പള്ളിയിൽ നടന്ന വിവാഹത്തിൻ്റെ അവശിഷ്ടം തേടിയെത്തിയ നായയാണ് ഗേറ്റിൽ കുടുങ്ങിയത്.

ഗേറ്റിനു താഴ്വശം നെറ്റു കൊണ്ടു മറച്ചിരുന്നതിനാൽ ഇടയിലൂടെ ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കുടുങ്ങിപ്പോയതാണെന്നാണ് സംശയം.

പള്ളി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് അടൂരിൽ നിന്നും ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ റെസ്ക്യൂ ഓഫീസർ അജി ഖാൻ യൂസഫ്, ഓഫീസർമാരായ ശ്രീജിത്ത്, പ്രജോഷ്, സജാദ്, അനീഷ് കുമാർ, എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി ഗേറ്റിന്റെ കമ്പി മുറിച്ച് മാറ്റിയാണ് നായയെരക്ഷപ്പെടുത്തിയത്.

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...