കരിയാത്തൻപാറ പുഴയില്‍ വിദ്യാർഥി മുങ്ങിമരിച്ചു

തൂത്തുക്കുടിയില്‍നിന്നു കൂരാച്ചുണ്ടിലെത്തിയ എട്ടംഗ മെഡിക്കല്‍ വിദ്യാർഥികളില്‍ ഒരാള്‍ കരിയാത്തൻപാറ പുഴയില്‍ മുങ്ങിമരിച്ചു.പാലാ ഐങ്കൊമ്പ് അഞ്ചാം മൈല്‍ പാലത്തിങ്കച്ചാലില്‍ ജേക്കബ് ജോസിന്‍റെ ഏക മകൻ ജോർജ് ജേക്കബ്(20) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് അപകടമുണ്ടായത്. വിവാഹത്തില്‍ പങ്കെടുക്കാനായി കൂരാച്ചുണ്ട് സ്വദേശിയായ സഹപാഠിയുടെ വീട്ടിലെത്തിയ വിദ്യാർഥി സംഘം വിനോദസഞ്ചാര കേന്ദ്രമായ കരിയാത്തൻപാറയില്‍ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സ്ഥിരം അപകട മേഖലയായ കയത്തില്‍ യുവാവ് അകപ്പെടുകയായിരുന്നു.

കൂടെയുണ്ടായിരുന്നവർ വിവരം അറിയിച്ചതിനെത്തുടർന്ന് നാട്ടുകാർ സ്ഥലത്ത് എത്തിയാണ് ജോർജിനെ മുങ്ങിയെടുത്തത്. കൂരാച്ചുണ്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കും മുൻപേ മരണം സംഭവിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോർച്ചറിയില്‍. തൂത്തുക്കുടി ഗവ.മെഡിക്കല്‍ കോളജിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിയാണ് ജോർജ് ജേക്കബ്. പിതാവ് ജേക്കബ് ജോസ് വിളക്കുമാടം സെന്‍റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാ പകനാണ്. മാതാവ് ഷിബി തോമസ് രാമപുരം മാർ ആഗസ്തീനോസ് കോളജ് അധ്യാപികയാണ്.

Leave a Reply

spot_img

Related articles

കൊണ്ടോട്ടിൽ കോളേജ് പരിസരത്ത് കാറിൽ നിന്ന് എംഡിഎംഎ പിടികൂടി

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിൽ കോളേജ് പരിസരത്ത് എക്സൈസ് ആന്റി നർക്കോട്ടിക് സ്ക്വാഡ് നടത്തിയ പരിശോധനയിൽ കാറിൽ നിന്ന് ഒരു ഗ്രാം മാരക ലഹരിമരുന്നായ മെഥാംഫെറ്റാമിൻ...

തിരുവോണത്തിന് ബിവറേജസ് തുറക്കില്ല; ചതയത്തിനും അവധി

തിരുവോണ ദിവസമായ ഓഗസ്റ്റ് 26 വ്യാഴാഴ്ച സംസ്ഥാനത്ത് ബിവറേജസ് കോർപറേഷന്റ് മദ്യവിൽപനശാലകൾ പ്രവർത്തിക്കില്ല.പൊതു അവധി ആയതിനാൽ ബെവ്കോ ജീവനക്കാർക്കും അവധിയായിരിക്കും.ശ്രീനാരായണഗുരു ജയന്തി ദിനമായ 28നും...

മെറ്റല്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികളുടെ നിയന്ത്രണം; കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

മെറ്റല്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ നിന്ന് കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി...

നെഹ്റു ട്രോഫി ജലമേള നാളെ, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

72-ാമത് നെഹ്റു ട്രോഫി ജലമേള നാളെ ഉച്ച കഴിഞ്ഞ് 2 ന് മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറും...