തൃക്കരിപ്പൂർ ഇ.കെ നായനാർ പോളിടെക്നിക് കോളേജിന്റെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
കാസർകോട് ഭീമനടി സ്വദേശി അഭിജിത്ത് ഗംഗാധരൻ(19) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെയാണ് അഭിജിത്തിനെ ഹോസ്റ്റലിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റും.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ഒന്നാം വർഷ കമ്ബ്യൂട്ടര്‍ സയൻസ് വിദ്യാര്‍ത്ഥിയാണ് അഭിജിത്ത്.
ഇവരുടെ പരീക്ഷ ഇപ്പോള്‍ നടക്കുകയാണ്.
മറ്റൊരു വിദ്യാർത്ഥിയുടെ ഹാള്‍ ടിക്കറ്റ് അഭിജിത്തിന്റെ കൈവശമായിരുന്നു ഇരുന്നത്.
ഇത് വാങ്ങുന്നതിനായി വിദ്യാർത്ഥി ഹോസ്റ്റല്‍ മുറിയില്‍ എത്തിയിട്ടും അഭിജിത്ത് വാതില്‍ തുറന്നില്ല.
ഇതോടെ മൊബൈലില്‍ വിളിച്ചു നോക്കി.
ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
വിദ്യാര്‍ത്ഥികള്‍ മുറിയുടെ ജനല്‍ തുറന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്