ഹൈദരാബാദ്: തെലങ്കാനയിൽ സെക്കന്ററി പരീക്ഷ ഫലം പുറത്തുവന്നതിന് പിന്നീലെ ഏഴോളം വിദ്യാർഥികൾ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്.
ഫലം പുറത്തുവന്ന് 48 മണിക്കൂറിനിടെയാണ് സംഭവം.
തെലങ്കാന ബോർഡ് ഓഫ് ഇൻ്റർമീഡിയറ്റ് പരീക്ഷകളുടെ ഒന്ന്, രണ്ട് വർഷങ്ങളിലെ ഫലങ്ങൾ ഏപ്രിൽ 24 നാണ് പ്രഖ്യാപിച്ചത്.
പരീക്ഷയിൽ പരാജയപ്പെട്ടതോടെ രണ്ട് പെൺകുട്ടികൾ തൂങ്ങി മരിച്ച റിപ്പോർട്ടാണ് ആദ്യം പുറത്തുവന്നത്.
പിന്നാലെ മറ്റൊരു കുട്ടി കൂടി ആത്മഹത്യ ചെയ്യുകയും ആൺകുട്ടി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയുമായിരുന്നു.
ഒരു കുട്ടിയുടെ മൃതദേഹം ജഡ്ചെർളയിൽ റെയിൽവേ ട്രാക്കിൽ നിന്നും കണ്ടെത്തിയിരുന്നു.