അരൂർ തുറവൂരിൽ വീട്ടിൽ കഞ്ചാവ് ചെടി നട്ടുപിടിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത പ്ലസ് വൺ വിദ്യാർഥിയടക്കം മൂന്ന് പേർ പൊലീസ് പിടിയിൽ. അരൂർ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്‌ഥാനത്തിൽ അരൂർ സ്റ്റേഷൻ ഇൻസ്പെക്‌ടർ കെ.ജി.പ്രതാപ് ചന്ദ്രൻ, സബ് ഇൻസ്പെക്ടർ ഗീതുമോൾ എന്നിവരടങ്ങുന്ന സംഘം ചന്തിരൂരിലെ വീടിന് പിന്നിൽ നിന്നുമാണ് 12 കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.ചെറിയ പ്ലാസ്റ്റിക് കുപ്പികൾ മുറിച്ച ശേഷം ഇതിൽ കഞ്ചാവിൻ്റെ വിത്ത് പാകുകയായിരുന്നു. കഞ്ചാവ് ചെടിക്ക് 12 സെന്റീമീറ്റർ പൊക്കമുണ്ട്. പ്രതികളെ ഇന്ന് ജൂവനൈൽ ജസ്റ്റിസ് കോടതിയിൽ ഹാജരാക്കും.