ടൂറിസ്റ്റ് ബസില്‍ നിന്ന് കഞ്ചാവുമായി വിദ്യാർത്ഥികളെ പിടികൂടി

കൊല്ലത്ത് വിനോദയാത്ര പോയ ടൂറിസ്റ്റ് ബസില്‍ നിന്ന് കഞ്ചാവുമായി വിദ്യാർത്ഥികളെ പിടികൂടി. നഗരത്തിലെ കോളജില്‍ നിന്ന് വയനാട്ടിലേക്ക് യാത്ര പുറപ്പെട്ട സംഘത്തിലെ മൂന്ന് പേരെയാണ് വെസ്റ്റ് പൊലീസ് പിടികൂടിയത്. ബിരുദ വിദ്യാർത്ഥികളാണ് പിടിയിലായത്. നീരാവില്‍ സ്വദേശികളായ ശബരിനാഥ് (21), ആരോമല്‍ (21), പെരുമണ്‍ സ്വദേശി സിദ്ദി (20) എന്നിവരാണ് പ്രതികള്‍. 48 ഗ്രാം കഞ്ചാവാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ ബസ് തടഞ്ഞ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. പ്രതികളില്‍ ഒരാളെ മുമ്പും കഞ്ചാവുമായി പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

spot_img

Related articles

കഞ്ചാവ് വേട്ടക്കിടെ പൊലീസുകാർക്ക് നേരെ ആക്രമണം

കൊല്ലം പുനലൂരിൽ കഞ്ചാവ് വേട്ടക്കിടെ പൊലീസുകാർക്ക് നേരെ ആക്രമണം.വിൽപനയ്ക്ക് എത്തിച്ച രണ്ട് കിലോ കഞ്ചാവ് പിടികൂടുന്നതിനിടെയാണ് റൂറൽ ഡാൻസാഫ് ടീം സബ് ഇൻസ്പെക്ടർ ജ്യോതിഷ്...

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജീവനക്കാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ; മെയില്‍ നഴ്‌സ് അറസ്റ്റില്‍

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്സുമാര്‍ അടക്കമുള്ള ജീവനക്കാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ വച്ച ട്രെയിനിയായ മെയില്‍ നഴ്‌സ് അറസ്റ്റില്‍. കോട്ടയം മാഞ്ഞൂര്‍...

തോക്കുചൂണ്ടി പട്ടാപ്പകല്‍ ജുവലറിയില്‍നിന്ന് 25 കോടിയുടെ ആഭരണങ്ങള്‍ കൊള്ളയടിച്ച സംഭവം: ദൃശ്യങ്ങൾ പുറത്ത്

ജീവനക്കാര്‍ക്ക് നേരെ തോക്കുചൂണ്ടി പട്ടാപ്പകല്‍ ജുവലറിയില്‍നിന്ന് 25 കോടിയുടെ ആഭരണങ്ങള്‍ കൊള്ളയടിച്ച സംഭവം: ദൃശ്യങ്ങൾ പുറത്ത്ബിഹാര്‍ ഗോപാലി ചൗക്കിലെ 'തനിഷ്ഖ്' ജുവലറിയില്‍ ഇന്നലെ രാവിലെയാണ്...

കോഴിക്കോട് വൻ ലഹരി വേട്ട; മൂന്നു പേരെ പൊലീസ് പിടികൂടി

കോഴിക്കോട് കണ്ടംകുളങ്ങരയിൽ വൻ ലഹരി വേട്ട. 79.74ഗ്രാം എംഡിഎംഎയുമായി മൂന്നു പേരെ പൊലീസ് പിടികൂടി. കോഴിക്കോട് സ്വദേശികളായ മിഥുൻരാജ്, നൈജിൽ, രാഹുൽ എന്നിവരാണ് പിടിയിലായത്....