യുവജനസഹകരണസംഘത്തിന്റെ പഠനഗവേഷണകേന്ദ്രം വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു

കോട്ടയം: സഹകരണസംഘങ്ങളുടെ മൂല്യവർധിത ഉൽപ്പന്നങ്ങൾ യൂറോപ്പിലേക്കും അമേരിക്കയിലേക്കും കയറ്റുമതി ആരംഭിച്ചതായി സഹകരണ-തുറമുഖം വകുപ്പുമന്ത്രി വി.എൻ. വാസവൻ.

വെളിയന്നൂരിലെ ഇ നാട് യുവജനസഹകരണസംഘത്തിന്റെ പഠനഗവേഷണകേന്ദ്രം ഉദ്ഘാടനം ചെയ്തു കൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

 ഈ നാട് സഹകരണസംഘത്തിന്റെ ഉൽപന്നങ്ങൾ ഗുണനിലവാര പരിശോധന നടത്തി കയറ്റുമതി സാധ്യമാക്കുന്നതിനുള്ള നടപടികൾ സഹകരണവകുപ്പ് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.


സഹകരണ മേഖലയിൽ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി യുവജനസഹകരണ സംഘങ്ങൾ ആരംഭിക്കാനെടുത്ത തീരുമാനം മികച്ചതായിരുന്നുവെന്നാണ് ഈ നാടിന്റെ വിജയം കാണിക്കുന്നത്.

പുതിയ സഹകരണനിയമഭേദഗതിയിൽ യുവാക്കളെ നേതൃസ്ഥാനത്തേക്കു കൊണ്ടുവരുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ശൈശവ ദശയിലുള്ളപ്പോൾ തന്നെ ഇ നാട് യുവജനസഹകരണസംഘത്തിന് 50 ലക്ഷം രൂപ ലാഭത്തിലെത്താനായി എന്നത് ചെറിയ നേട്ടമല്ല.

പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി എല്ലായിടത്തും സഹകരണസംഘങ്ങൾ തുടങ്ങും. സഹകരണമേഖലയിലെ സമഗ്രപരിഷ്‌കരണം ലക്ഷ്യമിട്ടുള്ള സഹകരണബിൽ ചട്ടമാക്കി ജൂലൈയിൽ വിജ്ഞാപനം പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.

 ചടങ്ങിൽ ഇ നാട് പുറത്തിറക്കിയ ഇനാട്് സൈലം ബയോമീൽസ് ജൈവവളങ്ങൾ, ഭക്ഷ്യോൽപന്നങ്ങൾ എന്നിവയുടെ വിപണനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവിന് കൈമാറി മന്ത്രി നിർവഹിച്ചു.


മുഖ്യമന്ത്രിയുടെ 100 ദിനകർമപരിപാടിപാടിയിൽ ഉൾപ്പെടുത്തി 2021 സെപ്റ്റംബർ ആറിന് പ്രവർത്തനമാരംഭിച്ച  ഇ നാട് യുവജനസഹകരണസംഘം ഉറവിട മാലിന്യ നിർമാർജന രംഗത്ത് പുതിയ മാതൃക സൃഷ്ടിച്ചാണ് മുന്നേറുന്നത്. സഹകരണവകുപ്പിന്റെ ശുചിത്വം സഹകരണം പദ്ധതി ഉൾപ്പെടെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ശുചിത്വപദ്ധതികൾ ഏറ്റെടുത്ത് വിജയകരമായി പൂർത്തീകരിച്ചിട്ടുണ്ട് ഈ നാട്.

കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിന്റെ സ്റ്റാർട്ടപ്പായ ഫോബ് സൊല്യൂഷൻസുമായി ചേർന്നാണ് മാലിന്യനിർമാർജന രംഗത്ത് വൈവിധ്യപൂർണമായ പദ്ധതികൾ നടപ്പാക്കുന്നത്. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വവും പരിശീലനവും നൽകുന്നതിനായാണ് ഈ നാട് ക്യാമ്പസ് പഠന-ഗവേഷണ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.


 

Leave a Reply

spot_img

Related articles

നിയയുടെ മൃതദേഹം വീട്ടിലെത്തിക്കില്ല; പൊതുദർശനവും ഉണ്ടാകില്ല

പേവിഷബാധയെ തുടർന്ന് മരിച്ച നിയയുടെ മൃതദേഹം വീട്ടിലെത്തിക്കില്ല. പൊതുദർശനവും ഉണ്ടാകില്ല.കുട്ടി പേവിഷബാധയേറ്റ് മരിച്ച സാഹചര്യത്തിൽ ആണ് ഇത്.കുട്ടിയുടെ അമ്മയ്ക്ക് ക്വാറൻ്റീൻ നിർദേശം നൽകിയിട്ടുണ്ട്.വീടിനു സമീപം...

ചൊവ്വാഴ്ച മുതല്‍ ശക്തമായ മഴ, 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും ഇടിമിന്നലിനും സാധ്യത

സംസ്ഥാനത്ത് ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.ജാഗ്രതയുടെ ഭാഗമായി ചൊവ്വാഴ്ച പാലക്കാട്,...

റാപ്പർ വേടന് വീണ്ടും വേദിയൊരുക്കി സർക്കാർ

കഞ്ചാവ് കേസിലും പുലിപ്പല്ല് കേസിലും അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് ശേഷം റാപ്പർ വേടന് വീണ്ടും വേദിയൊരുക്കി സർക്കാർ.ഇടുക്കിയിലെ എൻ്റെ കേരളം പ്രദർശന മേളയിലാണ് വേടന്...

പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു

പേവിഷ ബാധയേറ്റ് തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു.കുട്ടി വെന്‍റിലേറ്റർ സഹായത്തിലായിരുന്നു.ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ചത് മൂന്ന് കുഞ്ഞുങ്ങളാണ്.വാക്‌സീനെടുത്തിട്ടും പേവിഷ...