താടിയുള്ളവരോട് സ്ത്രീകള്‍ക്ക് ആകർഷണമെന്നു പഠനം

താടിയുള്ള പുരുഷന്മാരോട് സ്ത്രീകൾക്ക് കൂടുതൽ ആകർഷണം തോന്നുമെന്ന് പഠനം.  താടിയുള്ള പുരുഷന്മാർ ശാരീരികമായും സാമൂഹികമായും കൂടുതൽ ആധിപത്യം കാണിക്കുന്നവരാണ്. അത് ആധിപത്യത്തിന്‍റെ അടയാളമാണ്. അതുപോലെ തന്നെ താടി പലപ്പോഴും പുരുഷത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് ഒരു വ്യക്തിയുടെ ആത്മാഭിമാനം വർധിപ്പിക്കുന്നതിന് സഹായിക്കുന്നു. അതിനാലൊക്കെ സ്ത്രീകൾക്ക് താടിയുള്ള പുരുഷനോട് കൂടുതൽ ആകർഷണം തോന്നുന്നു എന്നും പഠനത്തിൽ സൂചിപ്പിക്കുന്നു.
യുഎസ് ആസ്ഥാനമായുള്ള പുരുഷന്മാരുടെ ഗ്രൂമിംഗ് ഉത്പന്ന നിർമാതാക്കളിൽ പ്രശസ്തരായ ബോസ്മാനാണ് പഠനം നടത്തിയത്. അവർ പറയുന്നതനുസരിച്ച്, മുഖത്തിന്‍റെ സവിശേഷതകൾ എടുത്തു കാണിക്കുന്നതിനും മുഖത്ത് എന്തെങ്കിലും പാടുകളുണ്ടെങ്കിൽ അത് മറയ്ക്കാനും സിനിമാതാരങ്ങളെ ഓർമിപ്പിക്കുന്ന രൂപം നൽകാനും താടി സഹായിക്കുമെന്ന് കരുതപ്പെടുന്നു.
താടിയുള്ള പുരുഷന്മാർ കൂടുതൽ പക്വതയുള്ളവരായി തോന്നിക്കുന്നു. അതും സ്ത്രീകൾ‌ക്ക് അവരോട് കൂടുതൽ ആകർഷണം തോന്നാൻ കാരണമായിത്തീരുന്നു എന്നാണ് പഠനത്തിൽ പറയുന്നത്.
ഏതൊരു ബന്ധമാണെങ്കിലും ആളുകൾ തിരയുന്നത് ആത്മവിശ്വാസവും പക്വതയുമാണ്, ആ പക്വത താടിവച്ച പുരുഷന്മാരിൽ ഉണ്ട് എന്നാണ് സ്ത്രീകൾ വിശ്വസിക്കുന്നത്. ഏറിയ പങ്ക് സ്ത്രീകളും താടി പുരുഷത്വത്തിന്‍റെ ലക്ഷണമായി കാണുന്നു. അതിനാലാണ് അവർ താടിയുള്ള പുരുഷന്മാരെ ഇഷ്ടപ്പെടുന്നത് എന്നും പഠനം പറയുന്നു.

Leave a Reply

spot_img

Related articles

പെരുമ്പാവൂര്‍ മുടിക്കലില്‍ ഇതര സംസ്ഥാന യുവതി കുത്തേറ്റ് മരിച്ചു.

അസം സ്വദേശി ഫരീദാ ബീഗമാണ് കൊല്ലപ്പെട്ടത്.അസം സ്വദേശിയായ മൊഹര്‍ അലിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ സ്വയം കുത്തി പരുക്കേല്‍പ്പിച്ച ശേഷം വിഷം കഴിച്ചു....

ഈദുൽ അദ്ഹ ചരിത്രം

ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ. ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...

വലിയ പെരുന്നാളിന് എളുപ്പത്തിൽ തയ്യാറാക്കാം ചട്ടിപ്പത്തിരി

വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...

കൺമണിക്ക് എന്തു കൊടുക്കണം?

ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...