വീട് എന്നത് താമസിക്കാനൊരിടം എന്നതില്‍ നിന്ന് പ്രൗഡികാണിക്കാനൊരിടം എന്ന രീതിയിലേക്ക് മാറിയ ഇക്കാലത്ത് വീടിനു മുന്നിലെ ആലങ്കാരികഭംഗികള്‍ക്കു പുറമേ ഇന്റീരിയലും ഒരു അവിഭാജ്യ ഘടകമായി മാറിക്കൊണ്ടിരിക്കയാണ്.
മുന്‍പൊക്കെ ഹോട്ടലിന്റെ ലോബിയിലും അല്ലെങ്കില്‍ റെസ്റ്റാറ്റാന്റിലും, അല്ലെങ്കില്‍ വ്യാപാര സ്ഥാപനങ്ങളില്‍ മാത്രമായിരുന്നു ഇന്റീരിയര്‍ ഡിസൈനിങ് ന്റെ സേവനം ആവശ്യമായി വന്നിരുന്നത്.
എന്നാല്‍ ഇപ്പോള്‍ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ഒഴിച്ചുകൂട്ടാനാവാത്ത ഒന്നായി ഇന്റീരിയല്‍ ഡിസൈനിംഗ് മാറിക്കൊണ്ടിരിക്കയാണ്.
ഏവരും ഒരു വീടിന്റെ പ്ലാന്‍ തയ്യാറാക്കുന്നതോടൊപ്പം ഇന്റീരിയര്‍ ന്റെ സ്‌കോപ്പിനെ കുറിച്ചും ആലോചിക്കുന്നതായി കണ്ടുവരുന്നു.
ഇത് മൂലം ഇന്ന് ഒട്ടനവധി പേര് ഈ മേഖലയിലേക്ക് കടന്നു വന്നിട്ടുണ്ട് .
ഇന്റീരിയര്‍ ഡിസൈന്‍ കണ്ടംപററി, മിനിമല്‍, ക്ലാസിക് എന്നീ മൂന്ന് ശ്രേണികളാണുള്ളത്.
ഇതില്‍ പഴമ ആഗ്രഹിക്കുന്നവര്‍ തിരഞ്ഞെടുക്കുന്ന രീതി ആണ് ക്ലാസിക് എന്നത്.
എന്നാല്‍ ഇത് വളരെ ചിലവേറിയ ഒരു രീതിയാണ്.
മിനിമം ബജറ്റ് പ്ലാന്‍ വച്ച് ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മറ്റു രണ്ടു രീതികളും തിരഞ്ഞെടുക്കാവുന്നതാണ്.
കണ്ടംപററി എന്നത് സമകാലീന ശൈലിയില്‍ ചെയ്തെടുക്കുന്ന രീതി ആണ് ഡിസൈന്‍ പ്രൊജക്ഷനെക്കാളും സ്‌പേസിന് പ്രാധാന്യം കൊടുക്കുന്ന രീതിയാണിത് മിനിമലിസ്‌റ് ഡിസൈന്‍ എന്നത് വളരെ ബേസിക്കായ സിമ്പിളായ ഒരു ഡിസൈന്‍ രീതിയാണ്.
ഇന്റീരിയര്‍ തിരഞ്ഞെടുക്കുന്നതിന് മുന്‍പ് ഈ ഒരു പ്ലാനിങ്ങിലേക്കായി ഒരു ബജറ്റ് പ്ലാന്‍ ചെയ്തു വക്കുന്നത് നല്ലതാണ്.
ഇന്റീരിയര്‍ തുടങ്ങുന്നത് തന്നെ ഒരു ഫൈനല്‍ സ്റ്റേജ് ഓഫ് കണ്‍സ്ട്രക്ഷന്‍ ആവുമ്പോള്‍ ആണ് അപ്പോഴേക്കും ഒരു നല്ല പണം ചെലവായിട്ടുണ്ടാവും.
അതുകൊണ്ടു ഒരു ബജറ്റ് പ്ലാന്‍ ഏറ്റവും ആവശ്യമാണ് . അതിനെ ആശ്രയിച്ചുവേണം ഡിസൈന്‍ ചെയ്യുവാനും മെറ്റീരിയല്‍ ചൂസ് ചെയ്യുവാനും.
ബജറ്റ് പ്ലാന്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ ആവശ്യം ഡിസൈനേരിനോട് പറയുക , വീടിന്റെ ഫ്്‌ളോര്‍ പ്ലാന്‍ വച്ച് ഒരു എസ്‌റിമേഷന്‍ തയ്യാറാക്കാന്‍ സാധിക്കുന്നതാണ്.
എസ്‌റിമേഷന്‍ നിങ്ങളുടെ സങ്കല്‍പ്പ്ം പോലെ വന്നിട്ടുണ്ടെങ്കില്‍ പിന്നെ ഡിസൈന്‍ ചെയ്യാവുന്നതാണ് , എസ്‌റിമേഷന്‍ എടുക്കുമ്പോള്‍ ഒന്നിലധികം റോ മെറ്റീരിയല്‍ )ഉണ്ടായിരിക്കുന്നത് നല്ലതാണു .
ഡിസൈന്‍ പ്രിലിമിനറി ആയി ഒരു കാര്‍ഡ് 2 ഡി ഡ്രോയിംഗ് ചെയ്യുന്നത് ആണ് നല്ലത്.
ആ ഡ്രോയിംഗ് നോക്കി ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്തി ഫൈനല്‍ ആയി എടുത്തതിനു ശേഷം നിങ്ങള്‍ ആഗ്രഹിക്കുന്ന ഫിനിഷ് ചൂസ് ചെയ്തു ഓരോ റൂമും 3ഡി ഡിസൈനിലേക്കു മാറ്റുന്നത് വളരെ ഗുണകരമാണ്.
ഓരോ ഏരിയ യും മനസ്സിലാക്കാനും എത്ര സ്‌പേസ് ഉപയോഗിച്ചെന്നും എത്ര ഫ്രീ സ്‌പേസ് കിട്ടുന്നു എന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിയും.
കൂടാതെ ഓരോ ടെക്‌സ്ചറും നമ്മള്‍ ഇഷ്ടപ്പെട്ട ഫിനിഷില്‍ എങ്ങിനെ കാണുന്നു എന്ന് വിഷ്വലൈസ് ചെയ്യാനും സാധിക്കുന്നു.
നമ്മള്‍ ചൂസ് ചെയ്യുന്ന തീം ഫ്‌ളോറിഗും ആയി മാച്ച് ആവണം അതുപോലെ തന്നെ മാച്ച് ആവണം പെയിന്റിംഗ് , കര്‍ട്ടന്‍ എന്നിവയും.
എക്‌സിക്യൂഷന് മുന്‍പ് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് നമ്മള്‍ ആഗ്രഹിക്കുന്ന ഓരോ ഫിക്‌സ്ചറിനും ആവശ്യമായ ലൈറ്റ് പോയിന്റ് ഉണ്ടോ എന്നത്.
റൂം സീലിംഗ്, കിച്ചണ്‍, അലമാര, സ്റ്റഡി ഏരിയ, ടിവി യൂണിറ്റ് , വാഷ് ഏരിയ, കുക്കറി യൂണിറ്റ്, പ്രാര്‍ഥന റൂം തുടങ്ങിയവയിലൊക്കെ ഇലക്ട്രിക് പോയിന്റ് ആവശ്യമാണ്.
ഇന്റീരിയര്‍ ചെയ്യുമ്പോള്‍ സാധാരണ ഫാള്‍സ് സീലിംഗ് ആണ് ആദ്യം ആയി ചെയ്യുന്നത്.
മിക്കയിടത്തും ഫ്‌ളോറിങ്ങിനു മുന്‍പ് ആണ് ഇത് ചെയ്യുന്നത്.
പണ്ടത്തെ മാതിരി ഓണ്‍ സൈറ്റ് മേക്കിങ് അല്ലാതെ എല്ലാം റെഡി ടു അസബിംള്‍ എന്ന രീതിയില്‍ മാനുഫാക്ചറിംഗ് യൂണിറ്റില്‍ നിന്നും കൊണ്ടുവന്നു അസംബിള്‍ ചെയ്യുകയാണ്.
ഒരു നല്ല അപ്പ്രോച്ച് ഉണ്ടായാല്‍ നിങ്ങള്‍ക്കും നിങ്ങളുടെ വീട് ഭംഗിയായി ഇന്റീരിയര്‍ ചെയ്യാവുന്നതാണ് അതും നിങ്ങളുടെ ബഡ്ജറ്റിന് മാച്ച് ആവുന്ന രീതിയില്‍ .