കള്ളപ്പണകേസ് ഒതുക്കാൻ ഇഡി ഉദ്യോഗസ്ഥൻ കൈക്കൂലി ചോദിച്ചെന്ന കേസ്; കൂടുതൽ നടപടിയെടുക്കാതെ വിജിലൻസ്

കള്ളപ്പണകേസ് ഒതുക്കാൻ എൻഫോഴ്സസ്മെൻ്റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥൻ കൈക്കൂലി ചോദിച്ചെന്ന കേസിൽ ഇനിയും കൂടുതൽ നടപടിയെടുക്കാതെ സംസ്ഥാന വിജിലൻസ്.ഒന്നാംപ്രതിയാക്കിയ ഇഡി അസിസ്റ്റൻ്റ് ഡയറക്‌ടർ ശേഖർ കുമാറിനെ ചോദ്യം ചെയ്യാനുള്ള നടപടിക്രമങ്ങൾപോലും വിജിലൻസ് തുടങ്ങിയില്ല. ഇഡി കൊച്ചി ഓഫീസിനെ കേസ് സംബന്ധമായി ബന്ധപ്പെട്ടിട്ടുമില്ല. അനീഷിന്റെ ഭാര്യ ‘ഏജന്റ്’ മുകേഷിനെ കണ്ടുവെന്നതിന്റെ ദൃശ്യങ്ങൾ ഇഡി ഓഫീസിലെ സിസിടിവിയിൽനിന്ന് തെളിവായി ശേഖരിക്കാനായാൽ കേസ് കൂടുതൽ ബലപ്പെടും. എന്നാൽ ഈ ദൃശ്യങ്ങൾ ശേഖരിക്കാനുള്ള നടപടിയും ഇതുവരെയുണ്ടായിട്ടില്ല.

കസ്റ്റഡിയിൽവാങ്ങിയ മൂന്നുപ്രതികളുടെയും കസ്റ്റഡി കാലാവധി വ്യാഴാഴ്ച അവസാനിക്കുകയും ചെയ്യും. എന്തുകൊണ്ടാണ് ഇഡി ഉദ്യോഗസ്ഥനെ അറസ്റ്റുചെയ്യാൻ വിജിലൻസ് വൈകുന്നത് എന്നതിനാണ് ഉത്തരം വേണ്ടത്. തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇഡി ‘ഏജന്റുമാരായ തമ്മനം സ്വദേശി വിൽസണെയും മുകേഷ് കുമാറിനെയും ചാർട്ടേഡ് അക്കൗണ്ടന്റ്റ് രഞ്ജിത്ത് വാര്യരെയും അറസ്റ്റുചെയ്ത‌തെന്ന് വിജിലൻസ് എസ്.പി. എസ്. ശശിധരൻ പറയുന്നു. എന്നാൽ, ശേഖർ കുമാറിനെതിരേ ശക്തമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും ഇഡി ഉദ്യോഗസ്ഥർക്കെതിരേ തെളിവുകൾ ശേഖരിച്ചശേഷമേ ഇഡിയെ ഔദ്യോഗികമായി സമീപിക്കൂ എന്നുമാണ് സൂചന.

Leave a Reply

spot_img

Related articles

തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രത്തിൽ വൻ കവർച്ച

തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രത്തിൽ വൻ കവർച്ച.ക്ഷേത്രത്തിലെ ശ്രീകോവിലിൽ സൂക്ഷിച്ചിരുന്ന 15 കിലോ ഭാരമുള്ള പഞ്ചലോഹ വിഗ്രഹവും ഒരു വെള്ളി ശംഖുമാണ് മോഷ്ടാക്കൾ കവർന്നത്.വെള്ളിയാഴ്ച രാവിലെ...

പി എം ശ്രീ പദ്ധതിയില്‍ തുടരണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് വീണ്ടും കേന്ദ്രത്തിന്‍റെ കത്ത്

പി എം ശ്രീക്കായി സംസ്ഥാനത്തിന് മേൽ സമ്മർദം ചെലുത്തി വീണ്ടും കേന്ദ്രത്തിന്റെ കത്ത്. പദ്ധതിയുടെ ഭാഗമായി തുടരണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക്...

മനുഷ്യ- വന്യജീവി സംഘർഷം നേരിടാൻ പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി ഷിബു ബേബി ജോൺ

കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട്, അത്യാധുനിക സാങ്കേതികവിദ്യകളും സംവിധാനങ്ങളും ഉൾപ്പെടുത്തി വനംവകുപ്പിനെ സമഗ്രമായി നവീകരിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ. വന്യമൃഗങ്ങളെ നേരിടാൻ പോകുന്ന ഉദ്യോഗസ്ഥർക്ക്...

സി-ഡിറ്റിൽ മാധ്യമ പഠനം

സംസ്ഥാന സർക്കാർ സ്ഥാപനമായ സി- ഡിറ്റ് തിരുവനന്തപുരത്ത് നടത്തുന്ന ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിപ്ലോമ ഇൻ ഡിജിറ്റൽ വിഡിയോഗ്രഫി, ഡിപ്ലോമ ഇൻ...