നിലവാരമില്ലാത്ത ഉപ്പ്: നിർമാതാക്കാക്ക് 1.2 ലക്ഷവും വിതരണക്കാർക്ക് ഒരുലക്ഷം രൂപയും പിഴ

കോട്ടയം: ഗുണനിലവാരം ഇല്ലാത്ത ഉപ്പ്  വിൽപനയ്‌ക്കെത്തിച്ചതായി ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ സംഭവത്തിൽ വിതരണക്കാർക്കും ഉൽപാദകർക്കും പിഴ. ഗുണനിലവാരമില്ലാത്ത ടാറ്റാ അയഡൈസ് ഡ് ക്രിസ്റ്റൽ സോൾട്ട് എന്ന ഉൽപന്നം വിറ്റതിന് ഉൽപാദകരായ ശ്രീ മീനാക്ഷി സോൾട്ട് വർക്ക് പ്രൈവറ്റ് ലിമിറ്റഡ് തൂത്തുക്കൂടി എന്ന സ്ഥാപനത്തിന് 1.2 ലക്ഷം രൂപയും, മാർക്കറ്റിങ് നടത്തിയ ടാറ്റാ കൺസ്യൂമർ പ്രോഡക്ട്‌സിന് ഒരു ലക്ഷം രൂപയുമാണ് കോട്ടയം സബ് ഡിവിഷണൽ മജിസ്‌ട്രേറ്റും അഡ്ജുഡിക്കേറ്റിങ് ഓഫീസറുമായ ഡി. രഞ്ജിത്ത് പിഴ ഈടാക്കാൻ നിർദേശിച്ചത്.

മറ്റൊരുകേസിൽ ഗംഗ അയഡൈസ്്ഡ് ക്രിസ്റ്റൽ സോൾട്ടിന്റെ ഉൽപാദനം, വിതരണം എന്നിവ നടത്തിയതിന് ബ്രില്ല്യന്റ് സോൾട്ട് റിഫൈനറിൽ തൂത്തുക്കുടി എന്ന സ്ഥാപനം 1,20000 രൂപയും പിഴ ഈടാക്കാനും ഉത്തരവിട്ടു. ലേബൽ വിവരങ്ങൾ തെറ്റായി നൽകിയതായി കണ്ടെത്തിയ ഹെർഷേ സോയാമിൽക്കിന്റെ വിൽപന നടത്തിയതിന് ചങ്ങനാശേരി റിലയൻസ് റീറ്റെയിൽസ് പ്രൈവറ്റ് ലിമിറ്റഡിന് 25000 രൂപയും ഉൽപാദകരായ ഹെർഷേ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് 110000 രൂപയും പിഴയും ഈടാക്കാൻ ഉത്തരവിട്ടു.

ഭക്ഷ്യ സുരക്ഷാ ഓഫീസറുടെ നിർദേശങ്ങൾ പാലിക്കാതെയും ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം പാലിക്കാതെയും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചുവെന്നു കണ്ടെത്തിയ കോട്ടയം കുമാരനല്ലൂരുള്ള തലശ്ശേരി റസ്റ്ററന്റ് എന്ന സ്ഥാപനത്തിന് 96000  രൂപയും പിഴ ചുമത്തി. ഭക്ഷ്യ സുരക്ഷാ ഓഫീസറുടെ നിർദേശം പാലിക്കാത്തതിനാൽ 60000 രൂപയും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചതിന് 25000 രൂപയും കൃത്രിമ ഭക്ഷ്യനിറങ്ങൾ സൂക്ഷിച്ചതിന് 4500 രൂപയും പ്ലാസ്റ്റിക് കുപ്പിയിലുള്ള കുടിവെള്ളം വെയിലേൽക്കുംവിധം പുറത്ത് സൂക്ഷിച്ചതിന് 2000 രൂപയും പരിശോധന സമയം ഹാജരുണ്ടായിരുന്ന ജീവനക്കാരന് 4500 രൂപയുമാണ് പിഴ ചുമത്തിയത്.എല്ലാ ഭക്ഷ്യവ്യവസായികളും തങ്ങളുടെ നിയന്ത്രണത്തിലുള്ള വ്യവസായങ്ങളിൽ ഉൽപന്നം, സംസ്‌കരണം. ഇറക്കുമതി, വിതരണം, വിൽപ്പന എന്നിവയുടെ എല്ലാ ഘട്ടത്തിലും ഭക്ഷ്യസുരക്ഷ ഗുണനിലവാരനിയമം 2006 പ്രകാരമുള്ള ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ് എന്ന് കോട്ടയം ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ എ.എ അനസ് അറിയിച്ചു.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...