സമരാഗ്നി സമാപനം; കെ സുധാകരന് നീരസം

സമരാഗ്നി സമാപന വേദിയിൽ നിന്നും നേരത്തെ പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോയതിൽ നീരസമറിയിച്ച്‌ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

വേദി, രണ്ടാളുകള്‍ പ്രസംഗിച്ച്‌ കഴിയുമ്പോള്‍ കാലിയാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് രൂപ മുടക്കി പിന്നെന്തിനാണ് സമ്മേളനം നടത്തുന്നത് എന്ന് സുധാകരന്‍ ചോദിച്ചു. പ്രവര്‍ത്തകര്‍ ഇത്ര വലിയ സമ്മേളനം നടത്തുമ്ബോള്‍ എത്തുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

പ്രവര്‍ത്തകരോട് നിറഞ്ഞിരുന്ന കസേരകള്‍ ശൂന്യമായത് എങ്ങനെയെന്ന് ശകാരിക്കുകയും ചെയ്തു. പ്രവര്‍ത്തകര്‍ക്ക് സമ്മേളനം നടത്തുമ്ബോള്‍ മുഴുവന്‍ കേള്‍ക്കാന്‍ മനസുണ്ടാകണമെന്ന് സുധാകരന്‍ പറഞ്ഞു. രൂക്ഷമായി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തു.
ഇതുപോലെ ഈ നാട്ടിലെ ജനങ്ങളെ കഷ്ടപ്പെടുത്തി പട്ടിണിക്കിട്ട സര്‍ക്കാര്‍ എന്തിനിവിടെ ഭരിക്കണമെന്നും പിണറായി വിജയന് ഇറങ്ങിപൊക്കൂടെയെന്നും സുധാകരന് പറഞ്ഞു.

പൊരിവെയിൽ കാരണമാണ് വൻജനക്കൂട്ടം വന്ന ശേഷം ആദ്യ പ്രസംഗങ്ങൾക്ക് ശേഷം പിരിഞ്ഞ് പോയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
5 മണിക്കൂറായി വെയിൽ കൊള്ളുന്ന പ്രവർത്തകരുടെ ബുദ്ധിമുട്ട് മനസിലാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ചേര്‍ത്തലയിൽ

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചേര്‍ത്തലയിൽ.രാജീവ് ചന്ദ്രശേഖരൻ ബി ജെ പി അധ്യക്ഷനായ ശേഷമുള്ള ആദ്യ യോഗമാണിത്.എന്‍ഡിഎ സംസ്ഥാന കണ്‍വീനറും ബിഡിജെഎസ് അധ്യക്ഷനുമായ...

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസ്; മധുരയില്‍ കൊടി ഉയര്‍ന്നു

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസിന് തുടക്കമിട്ടുകൊണ്ട് മധുരയില്‍ കൊടി ഉയര്‍ന്നു. മുതിര്‍ന്ന നേതാവ് ബിമന്‍ ബസു ചെങ്കൊടി ഉയര്‍ത്തി. സമ്മേളനത്തില്‍ 800 ലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്....

സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് മധുരയില്‍ ഇന്ന് തുടക്കം

സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് തമിഴ്നാട്ടിലെ മധുരയില്‍ ഇന്ന് തുടക്കമാകും.രാവിലെ മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും.10.30ന് കോടിയേരി ബാലകൃഷ്ണൻ...

കേരളത്തില്‍ നിന്നും ദേശീയ കൗണ്‍സിലിലേക്ക് മുപ്പതു പേരെ പ്രഖ്യാപിച്ച്‌ ബിജെപി

കേരളത്തില്‍ നിന്നും ദേശീയ കൗണ്‍സിലിലേക്ക് മുപ്പതു പേരെ പ്രഖ്യാപിച്ച്‌ ബിജെപി.സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം ദേശീയ കൗണ്‍സിലിലേക്കും നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചിരുന്നു. മുപ്പതുപേരാണ് പത്രിക നല്‍കിയതെന്നും...