ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം കൊണ്ടോട്ടി തുറക്കൽ സ്വദേശി ജിദ്ദയിൽ മരിച്ചു. റുവൈസിൽ താമസക്കാരനായ അരിക്കുംപുറത്ത് മുഹമ്മദ് മുസ്തഫ ആണ് മരിച്ചത്. താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും ഉടൻ മരിക്കുകയുമായിരുന്നു.ഫാത്തിമ പുൽപ്പറമ്പൻ, മക്കൾ: ഷബീർ, ജാസിർ, ഷാഹിന, മരുമക്കൾ: അഷ്റഫ് അരീക്കോട്, സൗഖിയ ബാനു അരിമ്പ്ര, സഹോദരങ്ങൾ: ലത്തീഫ്, സഫിയ. മരണാനന്തര സഹായങ്ങൾക്ക് കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ്ങ് അംഗങ്ങൾ രംഗത്തുണ്ട്