വ്യത്യസ്ഥമായ രീതിയിൽ സുമതി വളവ് പായ്ക്കപ്പ് ആയി

രാവും പകലും നീളുന്നതാണ് ഒരു സിനിമയുടെ ചിത്രീകരണം. ചിത്രത്തിൻ്റെ ക്യാൻവാസ് അനുസരിച്ച് ദിവസങ്ങളുടെ ദൈർഘ്യത്തിലും വ്യത്യാസമുണ്ടാകും.ഒരു ശരാശരി ചിത്രം മുപ്പതു മുതൽ നാൽപ്പതു വരെ ദിവസങ്ങൾ നീണ്ടുനിൽക്കാം.അത് … നൂറും നൂറ്റിയമ്പതും, പിന്നെയും കടന്നു മൊക്കെ പോകാം.ഇവിടെ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന സുമതി വളവ് എന്ന ചിത്രത്തിൻ്റെ പായ്ക്കപ്പ് മാർച്ച് ഏഴു രാത്രിയിലാണു നടന്നത്.തൊണ്ണുറുദിവസത്തോളം നീണ്ടുനിന്ന മാരത്തോൺ ചിത്രീകരണ മായിരുന്നു രണ്ടു ഷെഡ്യൂളിലൂടെ നടന്നത്. പാലക്കാട്ടെ കൊല്ലങ്കോടും പരിസരങ്ങളിലുമായി ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. ‘ഒരു സിനിമയുടെ പായ്ക്കപ്പ് ഇത്തിരി ആഘോഷമായി നടത്തുക സിനിമാസെറ്റിലുള്ള അലിഖിതമായ ഒരു ചടങ്ങാണ്.കുറേ ദിവസങ്ങൾ ഒന്നിച്ചു കഴിഞ്ഞവരുടെ ഒരു സന്തോഷ കൂട്ടായ്മ’ഇതിനു നിറം പകരാനായി പലപ്പോഴും മദ്യസൽക്കാരവും നടത്താറുണ്ട്.സുമതി വളവിൻ്റെ പായ്ക്കപ്പിനും ഈ ചടങ്ങു നടന്നു.എന്നാൽ ഇവിടെ പതിവു മദ്യസൽക്കാരം ഒഴിവാക്കപ്പെട്ടു. നിർമ്മാതാവ് വാട്ടർമാൻ മുരളി എന്നറിയപ്പെട്ടുന്ന മുരളി കുന്നും പുറത്താണ് ഈ നിർദ്ദേശം വയ്ക്കുന്നത്.മദ്യത്തിനു പകരം , വസ്ത്രങ്ങളും ഒരു ദിവസത്തെ വേതനവും നൽകിക്കൊണ്ടാണ് പതിവു ശൈലിയെ മാറ്റിമറിച്ചത്.വാട്ടർമാൻ ഫിലിംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് തിങ്ക് സ്റ്റുഡിയോസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ത്രില്ലർ ഹ്യൂമർ ജോണറിലുള്ളതാണ്.അർജുൻ അഗോകൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നാൽപ്പതിൽപരം ജനപ്രിയരായ അഭിനേതാക്കൾ അണിനിരക്കുന്നുണ്ട്.സൈജു കുറുപ്പ്,ബാലു വർഗീസ് , ഗോകുൽ സുരേഷ്, ശ്രാവൺ മുകേഷ്, മനോജ് കെ. യു, സിഡാർത്ഥ് ഭരതൻ, സാദിഖ്,ശ്രീജിത്ത് രവി, ബോബി കുര്യൻ. (പണി ഫെയിം)അഭിലാഷ് പിള്ള, കോട്ടയം രമേശ്, വിജയകുമാർ, ചെമ്പിൽ അശോകൻ, സുമേഷ് ചന്ദ്രൻ, ശ്രീ പഥ്യാൻ, റാഫി, ശിവ അജയൻ. മനോജ് കുമാർ, മാസ്റ്റർ അനിരുദ്ധ്, മാളവിക മനോജ് ജൂഹി ജയകുമാർ, ഗോപിക അനിൽ, ശിവദ, സിജാ റോസ്, ദേവനന്ദ, ജസ്നിയ ജയ ദിഷ് , സ്മിനു സിജോ, അശ്വതി അഭിലാഷ്, എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.അഭിലഷ് പിള്ളയുടേതാണു തിരക്കഥാ ‘മാളികപ്പുറത്തിൻ്റെ വൻ വിജയത്തിനു ശേഷം വിഷ്ണു ശശിശങ്കറും, അഭിലാഷ് പിള്ളയും വീണ്ടും ഒത്തുചേരുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിൻ്റെ പ്രസക്തി ഏറെ വലുതാണ്.: ബി.കെ. ഹരിനാരായണൻ,സന്തോഷ് വർമ്മ, ദിൻനാഥ് പുത്തഞ്ചേരി,അഭിലാഷ് പിള്ള എന്നിവരുടേതാണഗാനങ്ങൾ.സംഗീതം -ഛായാഗ്രഹണം – ശങ്കർ. പി.വി.എഡിറ്റിംഗ് – ഷമീർ മുഹമ്മദ്കലാസംവിധാനം – അജയൻ മങ്ങാട് ‘മേക്കപ്പ് – ജിത്തു പയ്യന്നൂർ.കോസ്റ്റ്യും ഡിസൈൻ – സുജിത് മട്ടന്നൂർചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ബിനു.ജി. നായർ.സ്റ്റിൽസ് – രാഹുൽ തങ്കച്ചൻപ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷാജി കൊല്ലംപ്രൊഡക്ഷൻ കൺട്രോളർ – ഗിരീഷ് കൊടുങ്ങല്ലൂർ.കൊല്ലങ്കോട്, നെന്മാറ, ചിറ്റൂർ, പൊള്ളാച്ചി ഭാഗങ്ങളിലായി ട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

2025-26 അക്കാദമിക് വർഷത്തിൽ 11,682 എം.ബി.ബി.എസ് സീറ്റുകൾക്കും 8,967 പി.ജി സീറ്റുകൾക്കും കേന്ദ്ര സർക്കാർ അനുമതി

2025-26 അക്കാദമിക് വർഷത്തിൽ 11,682 എം.ബി.ബി.എസ് സീറ്റുകൾക്കും 8,967 പി.ജി (പോസ്റ്റ് ഗ്രാജുവേറ്റ്) സീറ്റുകൾക്കും കേന്ദ്ര സർക്കാർ അനുമതി നൽകി.രാജ്യത്തുടനീളം 43 പുതിയ മെഡിക്കൽ...

സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയും പവന് 520 രൂപ കൂടി 1,19,080 രൂപയുമാണ് ഇന്നത്തെ വില....

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...