റൊമാൻ്റിക്ക് മുഡിൽ ധ്യാൻ ശ്രീനിവാസനും പതുമുഖ നായിക ദിൻലാ രാമകൃഷ്ണനും ഒരു വടക്കൻ തേരോട്ടം ഫസ്റ്റ് ലുക്ക് പുറത്ത്

തികച്ചും പ്രണയാർദ്രമായമൂഡിൽ പ്രിയതാരം ധ്യാൻ ശ്രീനിവാസനും പുതുമുഖ നായിക ദിൽന രാമകൃഷ്ണൻ്റേയും ഫസ്റ്റ് ലുക്ക് പുറത്തുവിട്ടുകൊണ്ട് ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിൻ്റെ പ്രൊമോഷനു തുടക്കമായി.തികച്ചും ഫാമിലി എൻ്റെർടൈൻമെൻ്റിൻ്റെ മൂഡ് നൽകിക്കൊണ്ടാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.ഏ. ആർ. ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്നു.മലബാറിലെ ഒരു സാധാരണ ഗ്രാമത്തിൻ്റെ ഉൾത്തുടിപ്പുകളോടെ അവതരിപ്പിക്കുന്ന ഈ ചിത്രം നമ്മുടെ സമുഹത്തിലെ യുവാക്കൾ നേരിടുന്ന വലിയ പ്രതിസന്ധികളെക്കുറിച്ച് ചർച്ച ചെയ്യപ്പെടുന്ന ചിത്രം കൂടിയാണ്.വൈറ്റ് കോളർ ജോലി മാത്രം പ്രതീക്ഷിക്കുന്ന ആദ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ ഇടയിലേക്ക് ഏതു തൊഴിലു ചെയ്തും ജീവിതത്തെ നേരിടാം എന്ന ദൃഢനിശ്ചയത്തോടെ ഇറങ്ങിത്തിരിക്കുന്ന നന്ദൻ നാരായണൻ എന്ന യുവാവിൻ്റെ ജീവിതത്തിലൂടെ യാണ് ജീവിതഗന്ധിയായ മുഹൂർത്തങ്ങളിലൂടെ ഈ ചിത്രത്തിൻ്റെ അവതരണം.പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കും ഏറെ പ്രാധാന്യം നൽകാനും ഈ ചിത്രം ശ്രമിക്കുന്നു.ധ്യാനിനെ കൂടാതെ തെന്നിന്ത്യൻ താരങ്ങളായ ആനന്ദ്, രാജ് കപൂർ എന്നിവരും ചിത്രത്തിൻ്റെ ഭാഗമാകുന്നു. പുതു മുഖ നായികയായി ദിൽന രാമകൃഷ്ണനോടൊപ്പം മാളവിക മേനോനും എത്തുന്നു.കൂടാതെ, സുധീർ പറവൂർ, ധർമജൻ ബോൾഗാട്ടി, വിജയകുമാർ, സലിം ഹസൻ, ദിലീപ് മേനോൻ , കോഴിക്കോട് നാരായണൻ നായർ, രാജേഷ് കേശവ് , ജിബിൻ, ദിനേശ് പണിക്കർ, സോഹൻ സീനുലാൽ ,  കിരൺ കുമാർ, ബോസ് സോപാനം, കലേഷ്, ജയ് വിഷ്ണു, ജെയിൻ,മൻസു മാധവ ,അരുൺ പുനലൂർ , മധുരിമ ഉണ്ണികൃഷ്ണൻ,ബ്ലെസൻ കൊട്ടാരക്കരകല സുബ്രഹ്മണ്യം, അംബിക മോഹൻ , പ്രിയ ശ്രീജിത്ത്, ഗീതു നായർ, സബിത, കൃഷ്ണവേണി, അർച്ചന, വിദ്യ വിശ്വനാഥ് , ദിവ്യാ ശ്രീധർ , ശീതൽ, അനില ,തനു ദേവി എന്നിവർക്കൊപ്പം മറ്റു നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നുകഥ, തിരക്കഥ , സംഭാഷണം  സനു അശോക് ഛായാഗ്രഹണം പവി കെ പവൻഎഡിറ്റിങ്ങ് : ജിതിൻ ഡി കെ കലാ സംവിധാനം : ബോബൻ ഗാന രചന : കൈതപ്രം ദാമോദരൻ നമ്പൂതിരി, ഹസീന എസ് കാനം.സംഗീതം -ബേണി& ടാൻ സൺഗായകർ : ഹരിശങ്കർവസുദേവ് കൃഷ്ണനിത്യാ മാമൻശ്രീജ ദിനേശ്ബാക് ഗ്രൗണ്ട് സ്കോർ : നവനീത് കോ – പ്രൊഡ്യൂസേഴ്സ്-ന സൂര്യ എസ്. സുഭാഷ് , ജോബിൻ വർഗീസ്,എക്സിക്കുട്ടീവ്-പ്രൊഡ്യൂസേർസ് – സുനിൽ നായർ, സനൂപ്. എസ്. ദിനേശ് കുമാർ, സുരേഷ് കുമാർ.പ്രൊഡക്ഷൻ കൺട്രോളർ : എസ്സാ കെ എസ്തപ്പാൻപ്രൊജക്റ്റ് ഹെഡ് – അമൃതാ മോഹൻമേക്കപ്പ് : സിനൂപ് രാജ്കോസ്റ്റ്യൂം : സൂര്യ ശേഖർസ്റ്റിൽസ് : ഷുക്കു പുളിപ്പറമ്പിൽഡിസൈനർ : അമൽ രാജുചീഫ് അസോസിയേറ്റ് ഡയരക്ടർ : വിഷ്ണു ചന്ദ്രൻകോഴിക്കോട്, വടകരയും പരിസരങ്ങളിലും, ഒറ്റപ്പാലത്തുമായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രം : ഡ്രീം ബിഗ് ഫിലിംസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...