സൂര്യൻ്റെ തീജ്വാലയിൽ റേഡിയോ സിഗ്നലുകൾ തടസ്സപ്പെട്ടു

സോളാർ ഭൗതികശാസ്ത്രജ്ഞനായ കീത്ത് സ്ട്രോങ് X-ൽ പോസ്റ്റ് ചെയ്ത ഒരു പുതിയ വീഡിയോയിൽ സൂര്യൻ ഏറ്റവും ശക്തമായ സോളാർ ജ്വാലയായ എക്സ്-ക്ലാസ് ഫ്ലെയർ പുറത്തേക്ക് വിടുന്നതായി പറഞ്ഞു.

AR3738 എന്ന സൺസ്‌പോട്ടിൽ നിന്ന് ശനിയാഴ്ച രാത്രി (ജൂലൈ 13) 10:34 ന് അഗ്നിജ്വാല ഉത്ഭവിച്ചു. ജ്വാല ഉത്ഭവിച്ചതിന് തൊട്ടുപിന്നാലെ ഓസ്‌ട്രേലിയ, തെക്കുകിഴക്കൻ ഏഷ്യ, ജപ്പാൻ എന്നിവിടങ്ങളിൾ ഷോർട്ട്‌വേവ് റേഡിയോ ബ്ലാക്ഔട്ടുകൾ ഉണ്ടായി. സിഗ്നലുകൾ തടസ്സപ്പെട്ടു.

മിസ്റ്റർ സ്ട്രോംഗ് സമീപകാല സൂര്യ സ്ഫോടനങ്ങൾ നിരീക്ഷിച്ചിരുന്നു. ഉയർന്ന സൗരോർജ്ജ പ്രവർത്തനത്തിൻ്റെ ഫലമായി ഏതെങ്കിലും ഭൂകാന്തിക പ്രവർത്തനം ഉണ്ടാകാൻ സാധ്യതയില്ല എന്നദ്ദേഹം പറഞ്ഞു.

വൈദ്യുതകാന്തിക വികിരണത്തിൻ്റെ ശക്തമായ സ്ഫോടനങ്ങൾ പുറപ്പെടുവിക്കുന്ന സൂര്യൻ്റെ ഉപരിതലത്തിൽ നിന്നുള്ള സ്ഫോടനങ്ങളാണ് സൗരജ്വാലകൾ.

സാധാരണ ഗതിയിൽ സൗരജ്വാലകളിൽ നിന്നുള്ള വികിരണം പ്രകാശവേഗത്തിൽ ഭൂമിയിലേക്ക് സഞ്ചരിക്കുകയും എത്തിച്ചേരുമ്പോൾ മുകളിലെ അന്തരീക്ഷത്തെ അയോണീകരിക്കുകയും ചെയ്യുന്നു. ഈ അയോണൈസേഷൻ ഉയർന്ന ഫ്രീക്വൻസി ഷോർട്ട് വേവ് റേഡിയോ സിഗ്നലുകൾക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. ഇത് ദീർഘദൂര ആശയവിനിമയം സുഗമമാക്കുന്നു.

റേഡിയോ തരംഗങ്ങൾ അയോണൈസ്ഡ് പാളികളിലെ ഇലക്ട്രോണുകളുമായി ഇടപഴകുമ്പോൾ, വർദ്ധിച്ച കൂട്ടിയിടികൾ കാരണം അവയ്ക്ക് ഊർജ്ജം നഷ്ടപ്പെടും. ഇത് സിഗ്നലുകളെ നശിപ്പിക്കുകയോ പൂർണ്ണമായും ആഗിരണം ചെയ്യുകയോ ചെയ്യും.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...