സുനിത വില്യംസിൻ്റെയും, ബാരി വിൽമോറിൻ്റെയും ഒമ്പത് മാസത്തെ ബഹിരാകാശത്തെ താമസം അവസാനിക്കുന്നു

സുനിത വില്യംസിൻ്റെയും, ബാരി വിൽമോറിൻ്റെയും ഒമ്പത് മാസത്തെ ബഹിരാകാശത്തെ താമസം അവസാനിക്കുന്നു. മാർച്ച് 16 ന് ഭൂമിയിലേക്ക് തിരികെ കൊണ്ടുവരും.വെറും 10 ദിവസത്തെ ബഹിരാകാശ ദൗത്യത്തിന് ആയിരുന്നു സ്പേസ് കമാൻഡർ ബാരി വിൽമോറും, പൈലറ്റ് സുനിത വില്യംസും ബഹിരാകാശത്ത് എത്തിയത്. തുടർന്ന് ഇവരുടെ പേടകത്തിന് തകരാർ നേരിട്ടതോടെ ബഹിരാകാശത്ത് കുടുങ്ങുകയായിരുന്നു.ഒമ്പത് മാസങ്ങൾക്ക് ശേഷം മാർച്ച് 16 ന് ഇരുവരേയും ഭൂമിയിൽ എത്തിക്കുന്നത് നാസ – സ്പേസ് എക്സിൻ്റെ ഡ്രാഗൺ പേടക ബഹിരാകാശ ദൗത്യമാണ്.രാജ്യാന്തര ബഹിരാകാശ നിലയത്തിലെ യാത്രികരായ സുനിത വില്യംസ് ഉൾപ്പെടുന്ന ‘ക്രൂ9’ അംഗങ്ങൾ, ‘ക്രൂ10’ ബഹിരാകാശ നിലയത്തിലേക്കെത്തിയതിന് ശേഷം മാത്രമേ തിരിച്ചെത്തൂ.ഇന്ത്യൻ സമയം വ്യാഴം പുലർച്ചെ 5.18 നാണ് സ്പേസ് ഡ്രാഗൺ പേടകം ഇരുവരെയും ഭൂമിയിൽ എത്തിക്കാനായി വിക്ഷേപിക്കുന്നത്.2024 ജൂൺ അഞ്ചിനാണ് സുനിത വില്യംസും ബാരി വിൽമോറും ബോയിങ് സ്റ്റാർലൈനറിൽ 10 ദിവസത്തെ ദൗത്യത്തിന് പുറപ്പെട്ടത്.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...