ബഹിരാകാശത്തേക്ക് മൂന്നാം വട്ടവും പറക്കാൻ സുനിതാ വില്യംസ്

വാഷിങ്ടൺ: ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസ് ചൊവ്വാഴ്ച മൂന്നാം ബഹിരാകാശ യാത്രയ്ക്ക്.

പ്രാദേശിക സമയം രാവിലെ എട്ടിനു ഫ്ലോറിഡയിലെ കേപ് കനാവെറലിൽ നിന്നാണ് അന്താരാഷ്‌ട്ര സ്പെയ്സ് സ്റ്റേഷനിലേക്ക് സുനിതയും ബുച്ച് വിൽമോറുമടങ്ങുന്ന സംഘത്തിന്‍റെ യാത്ര.

ബോയിങ്ങിന്‍റെ ബഹിരാകാശ പേടകം സ്റ്റാർലൈനറിന്‍റെ ആദ്യ യാത്രയാണ് ഇതെന്നതും ശ്രദ്ധേയം.

ബഹിരാകാശ പേടകത്തിന്‍റെ നിർമാണത്തിലെ പിഴവുകൾ മൂലം വർഷങ്ങളായി പല തവണ നീട്ടിവച്ച യാത്രയാണ് ഇന്നു നടക്കുന്നത്.

ഇലോൺ മസ്കിന്‍റെ സ്പെയ്സ് എക്സിനു ശേഷം ഇതാദ്യമാണ് സ്വകാര്യ പേടകം ബഹിരാകാശ യാത്രയ്ക്ക് ഉപയോഗിക്കുന്നത്.

എല്ലാവരും സജ്ജരാണെന്നും യാത്രയ്ക്ക് തയാറെടുപ്പുകൾ പൂർത്തിയായെന്നും സുനിത പറഞ്ഞു.

ബഹിരാകാശ നിലയമെന്നത് എന്നെ സംബന്ധിച്ച് വീട് തന്നെയാണ്. പുതിയ പേടകത്തിൽ പോകുന്നതിൽ ചെറിയ പരിഭ്രമമുണ്ടെങ്കിലും ആശങ്കകളില്ലെന്നും സുനിത.

2006ലും 2012ലുമായി രണ്ടു തവണ ബഹിരാകാശയാത്ര നടത്തിയിരുന്നു സുനിത. 322 ദിവസം ഇതുവരെ ബഹിരാകാശത്ത് ചെലവഴിച്ചു.

ഏഴ് തവണയായി 50 മണിക്കൂറിലേറെ ബഹിരാകാശ നടത്തത്തിലും പങ്കെടുത്തു.

ബോയിങ് സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിന്‍റെ മനുഷ്യരെ വഹിക്കുന്ന ആദ്യ ദൗത്യത്തിന്‍റെ പൈലറ്റാണ് സുനിത. ബോയിങ്ങിന്‍റെ ക്രൂ ഫ്ലൈറ്റ് ടെസ്റ്റ് ആണിത്.

Leave a Reply

spot_img

Related articles

ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുന്നുവെന്ന് ഇറാൻ

ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുന്നുവെന്ന് ഇറാൻ.ഇറാൻ ഇടക്കാല നേതൃകൗൺസിലാണ് തീരുമാനം അറിയിച്ചത്.തങ്ങൾക്ക് നേരെ ആക്രമണം ഇനി ഉണ്ടായില്ലെങ്കിൽ അയൽ രാജ്യങ്ങളെ തങ്ങൾ ആക്രമിക്കില്ലെന്ന് ഇറാൻ...

താൽക്കാലികമായി അടച്ച ദുബായ് വിമാനത്താവളം തുറന്നു

പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ താൽക്കാലികമായി അടച്ച ദുബായ് വിമാനത്താവളം തുറന്നു.മിസൈൽ ആക്രമണത്തെ തുടർന്ന് ആണ് വിമാന താവളം താത്കാലികമായി അടച്ചത്. മിസൈൽ അവശിഷ്ടങ്ങൾ...

ഇറാന് മേൽ ആക്രമണം കടുപ്പിച്ച് അമേരിക്കയും ഇസ്രായേലും; യുദ്ധം തുടരാൻ യുഎസ് സെനറ്റിന്റെ അനുമതി

ഇറാന് മേൽ ആക്രമണം കടുപ്പിച്ച് അമേരിക്കയും ഇസ്രായേലും. തെഹ്‌റാൻ ഉൾപ്പെടെ ഇറാൻ നഗരങ്ങളിൽ വ്യാപക ആക്രമണം തുടരുകയാണ്.യുദ്ധം തുടരാൻ ട്രംപിന് യുഎസ് സെനറ്റിന്റെ അനുമതി...

യുദ്ധം ആഗോള സാമ്പത്തിക മേഖലയെ പിടിച്ചുലയ്ക്കുന്നു

പശ്ചിമേഷ്യയിലെ യുദ്ധം ആഗോള സാമ്പത്തിക മേഖലയെ പിടിച്ചുലയ്ക്കുന്നു.ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വിതരണ പാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ എണ്ണവില കുതിച്ചുയരുകയാണ്.ഈ സാഹചര്യത്തില്‍,...