സൂപ്പർ ജയന്റ്സ്! ഹൈദരാബാദിന് തോൽവി; ലഖ്നൗവിന്റെ ജയം അ‍ഞ്ച് വിക്കറ്റിന്

ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിന് ജയം. സൺറൈസേഴ് സ് ഹൈദരാബാദിനെ 5 വിക്കറ്റിന് തോൽപ്പിച്ചു. 191 റൺസ് വിജയലക്ഷ്യം 16.1 ഓവറിൽ മറികടന്നു. നിക്കോളാസ് പുരാനും മിച്ചൽ മാർഷിനും തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധ സെഞ്ച്വറി. ആറ് സിക്‌സും ആറ് ഫോറും അടങ്ങുന്ന ഇന്നിങ്‌സില്‍ 26 പന്തില്‍ നിന്ന് 70 റണ്‍സെടുത്താണ് നിക്കോളാസ് പുരാൻ ക്രീസ് വിട്ടത്. 31 പന്തില്‍ നിന്ന് 52 റണ്‍സെടുത്തായിരുന്നു മിച്ചല്‍ മാര്‍ഷ് മടങ്ങിയത്. ഇരുവരുടെയും മികച്ച പ്രകടനമാണ് ലഖ്നൗവിന് വിജയം സമ്മാനിച്ചത്.ഐഡൻ മാർക്രം നിരാശപ്പെടുത്തി. ഒരു റൺസെടുത്താണ് താരം പവലിയൻ കയറിയത്. നായകന്‍ റിഷഭ് പന്തിനും ടീ സ്‌കോറിന് കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല. 15 പന്തില്‍ നിന്ന് 15 റണ്‍സാണ് താരം എടുത്തത്. അബ്ദുള്‍ സമദ് എട്ട് പന്തില്‍ നിന്ന് 22 റണ്‍സെടുത്ത് മിന്നല്‍ പ്രകടനം പുറത്തെടുത്തു.സീസണിലെ ആദ്യമത്സരത്തില്‍ രാജസ്ഥാനു മുന്നില്‍ റണ്‍സിന്റെ വന്‍മതില്‍ തീര്‍ത്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രണ്ടാം മത്സരത്തിൽ തരക്കേടില്ലാത്ത പ്രകടനമായിരുന്നു പുറത്തെടുത്തത്. ആദ്യ എട്ടോവറിനിടെത്തന്നെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ വീണിട്ടും ടീ സ്കോർ 190ൽ എത്തിച്ചു. ഓപ്പണര്‍ ട്രാവിസ് ഹെഡ് ആണ് ടോപ് സ്‌കോറര്‍. 28 പന്തില്‍ മൂന്ന് സിക്‌സും അഞ്ച് ബൗണ്ടറിയും സഹിതം 47 റണ്‍സാണ് ഹെഡ് നേടിയത്. ഖ്‌നൗവിനായി ഷാര്‍ദുല്‍ ഠാക്കൂര്‍ നാലോവറില്‍ 34 റണ്‍സ് വഴങ്ങി നാലുവിക്കറ്റ് നേടി.

Leave a Reply

spot_img

Related articles

ശിവാനി ജിജിത് നായർ – മലയാള സിനിമക്ക്‌ പുതിയ ഒരു പിന്നണി ഗായിക

സംഗീത പാരമ്പര്യ മുള്ള ഒരു കുടുംബത്തിൽ നിന്നും ഒരു ഗായിക കൂടി മലയാള സിനിമക്ക് സ്വന്തമാകുന്നു. ശിവാനി ജിജിത് നായർ.നിർമ്മാണത്തിലിരിക്കുന്ന ശുക്രൻ, എപ്പോഴും എന്നീ...

തിരുവനന്തപുരം പോസ്റ്റ് ഓഫീസ് നിക്ഷേപത്തിൽ തിരിമറി നടത്തിയ ഏജന്‍റിന് സസ്പെൻഷൻ‌

ലക്ഷങ്ങൾ വകമാറ്റിയെന്ന പരാതിയിൽപാളയംകുന്ന് പോസ്റ്റോഫീസ് മുഖേന മഹിളാപ്രധാൻ ഏജന്‍റായി പ്രവർത്തിക്കുന്ന ബിന്ദു. കെ.ആറിന്‍റെ ഏജൻസിയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ബിന്ദുവിന്‍റെ ഏജൻസി...

തൃശൂർ കണ്ണാറയിൽ നീർച്ചാലിൽ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി പൊലീസ്

തൃശ്ശൂർ കണ്ണാറയിൽ നീർച്ചാലിൽ മൃതദേഹം കണ്ടെത്തി. വീണ്ടശ്ശേരി സ്വദേശി സ്രാമ്പിക്കൽ ഷാജിയാണ് മരിച്ചത്. ഷോക്കേറ്റാണോ മരണം സംഭവിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹത്തിന്റെ അരികിൽ നിന്ന്...

ഒഡീഷയിൽ ട്രെയിൻ പാളം തെറ്റി.

കമാഖ്യ എക്സ്പ്രസ്സിന്റെ 11എസി കോച്ചുകളാണ് ഞായർ രാവിലെ 11.45 ഓടെ പാളം തെറ്റിയത്.കട്ടക്ക് ജില്ലയിലെ നെർ​ഗുണ്ടി റെയിൽവേ സ്റ്റേഷന് സമീപത്താണ് ട്രെയിൻ...