സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും

പരമോന്നത കോടതിയിൽ സുപ്രധാന വിധികൾ പ്രഖ്യാപിച്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും. രാജ്യത്തിന്റെ 52ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആർ ഗവായ് നാളെ ചുമതലയേൽക്കും.ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വിരമിച്ചതിന് പിന്നാലെ കഴിഞ്ഞ വർഷം നവംബർ 11ന് ചീഫ് ജസ്റ്റിസ് പദവിയിലേക്കെത്തിയ സഞ്ജീവ് ഖന്ന, ആറുമാസത്തെ കാലയളവിനിടയിൽ ഭരണഘടനാ മൂല്യങ്ങളും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന നിരവധി സുപ്രധാന വിധിന്യായങ്ങൾ പുറപ്പെടുവിച്ചാണ് പടിയിറങ്ങുന്നത്. ഭരണഘടനയിൽ ഇന്ത്യയെ ‘മതേതര”സോഷ്യലിസ്റ്റ്’ റിപ്പബ്ലിക്കായി വിശേഷിപ്പിച്ച 1976 ലെ ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജികളാണ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റതിന് തൊട്ടുപിന്നാലെ ജസ്റ്റിസ് ഖന്ന നേരിട്ട ആദ്യത്തെ പ്രധാന കേസ്. 

Leave a Reply

spot_img

Related articles

പഞ്ചാബിൽ വ്യാജ മദ്യദുരന്തത്തിൽ 14 പേർ മരിച്ചു

പഞ്ചാബിൽ വ്യാജ മദ്യദുരന്തത്തിൽ 14 പേർ മരിച്ചു. ആറ് പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അമൃത്സറിലെ മജിട്ട മണ്ഡലത്തിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.5 ഗ്രാമങ്ങളിലുള്ളവരാണ്...

അതിർത്തിയിൽ പാക് ഡ്രോണുകൾ എത്തിയിട്ടില്ലെന്ന് കരസേന

നിലവിൽ അതിർത്തി ശാന്തമാണ്. പാകിസ്ഥാന് കടുത്ത ഭാഷയിലുള്ള താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്‌താവന വന്നതിന് പിന്നാലെ അതിർത്തിയിൽ പാക് ഡ്രോൺ കണ്ടതായി വിവരം പുറത്തുവന്നിരുന്നു.ഇക്കാര്യത്തിലാണ്...

സി ബി എസ് ഇ പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിച്ചേക്കും

സി ബി എസ് ഇ പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിച്ചേക്കും. 10, 12 ക്ലാസ്സുകളിലെ പരീക്ഷാ ഫലമാണ് പ്രസിദ്ധീകരിക്കുക. സി ബി എസ് ഇയുടെ...

രാത്രി വീണ്ടും ജമ്മുവില്‍ എത്തിയ പാക് ഡ്രോണ്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തു

രാത്രി വീണ്ടും ജമ്മുവില്‍ പാക് ഡ്രോണ്‍ എത്തി; ഇന്ത്യന്‍ സൈന്യം വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് ഡ്രോണുകള്‍ തകര്‍ത്തു.സാംബ സെക്ടറിലാണ് ഡ്രോണ്‍ കണ്ടതെന്ന് വാര്‍ത്താ ഏജന്‍സി...