ഡീസലിന് അധിക നിരക്ക് ഈടാക്കുന്നതിനെതിരെ KSRTC നല്‍കിയ ഹർജി സുപ്രീം കോടതി തള്ളി

ഡീസലിന് അധിക നിരക്ക് ഈടാക്കുന്നതിനെതിരെ KSRTC നല്‍കിയ ഹര്‍ജി തള്ളി സുപ്രീംകോടതി. ഹർജി തള്ളിയ സുപ്രീംകോടതി പൊതുമേഖല എണ്ണക്കമ്പനികളുടെ നിരക്ക് അധികമാണെങ്കിൽ കോർപ്പറേഷന് മറ്റ് മാർഗ്ഗങ്ങൾ നോക്കുകയല്ലേ നല്ലതെന്നും ചോദിച്ചു. പൊതു മേഖല എണ്ണ കമ്പനികൾ ബൾക്ക് പർച്ചേസർമാർക്കുള്ള ഡീസൽ നിരക്ക് നിശ്ചയിക്കുന്ന രീതി അറിയണമെന്ന കെ.എസ്.ആർ.ടി.സി.യുടെ ആവശ്യം അതിരുകടന്നതാണെന്ന് ജസ്റ്റിസുമാരായ ജെ.ബി പാർഡിവാല ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി.പ്രതിദിനം നാല് ലക്ഷത്തിലധികം ലീറ്റർ ഡീസലാണ് ആവശ്യമായി വരുന്നതെന്നും വിപണി വിലയേക്കാൾ ലിറ്ററിന് ഇരുപത് രൂപയോളമാണ് പൊതുമേഖല എന്ന കമ്പനികൾ ഈടാക്കുന്നതെന്നും കെഎസ്ആർടിസി കോടതിയിൽ പറഞ്ഞു. വിഷയത്തിൽ ഇടപെടാൻ ആകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സുപ്രീംകോടതി തള്ളിയത്.ബള്‍ക്ക് പര്‍ച്ചേഴ്സിന് എണ്ണകമ്പനികള്‍ അധിക നിരക്ക് ഈടാക്കുന്നത് ചോദ്യം ചെയ്തായിരുന്നു കെഎസ്ആർടിസിയുടെ ഹര്‍ജി.

Leave a Reply

spot_img

Related articles

പ്രതിരോധ വിവരങ്ങൾ ചോർത്തി: വ്യോമസേന വിങ് കമാൻഡർ ഡൽഹിയിൽ അറസ്റ്റിൽ

പ്രതിരോധ വിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തിൽ വ്യോമസേനയിലെ വിങ് കമാൻഡറെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഔദ്യോഗിക രഹസ്യ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഉദ്യോഗസ്ഥനെതിരെ...

കര്‍ണാടകയില്‍ കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവറും കണ്ടക്ടറും മരിച്ചു

കര്‍ണാടകയില്‍ കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവറും കണ്ടക്ടറും മരിച്ചു.കോഴിക്കോട് നിന്ന് പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.നിയന്ത്രണം വിട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ 20 ഓളം...

കർണാടകയില്‍ കോണ്‍ഗ്രസ് നേതാവും വ്യവസായിയുമായ ഡേവിഡ് ഡിസൂസ വെടിയേറ്റ് മരിച്ചു

കർണാടകയിലെ ഉഡുപ്പി ജില്ലയില്‍ കോണ്‍ഗ്രസ് നേതാവും വ്യവസായിയുമായ ഡേവിഡ് ഡിസൂസ വെടിയേറ്റ് മരിച്ചു .മുദരങ്ങാടി ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ പ്രിൻസ് പോയിന്റ്...

വിദേശ സംഭാവന നിയന്ത്രണ നിയമം ഭേദഗതി ബിൽ അടുത്തയാഴ്ച പാർലമെന്റിൽ വീണ്ടും കൊണ്ടുവരാൻ കേന്ദ്രസർക്കാർ നീക്കം

വിവാദ വ്യവസ്ഥകളിൽ ഇളവു വരുത്തി വിദേശ സംഭാവന നിയന്ത്രണ നിയമം ഭേദഗതി ബിൽ അടുത്തയാഴ്ച പാർലമെന്റിൽ വീണ്ടും കൊണ്ടുവരാൻ കേന്ദ്രസർക്കാർ നീക്കം.ബിൽ 12ന് ചർച്ചയെടുക്കുമെന്നാണു...